HOME
DETAILS

ശിങ്കാരിമേളത്തില്‍ കൊട്ടിക്കയറി പെണ്‍പട

  
backup
March 28 2019 | 06:03 AM

%e0%b4%b6%e0%b4%bf%e0%b4%99%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%ae%e0%b5%87%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%9f%e0%b5%8d

തൃക്കരിപ്പൂര്‍: കേരളത്തിലെ കലാമികവ് വിളിച്ചറിയിച്ച് ശിങ്കാരിമേളത്തില്‍ കൊട്ടിക്കയറി ഇടയിലെക്കാട്ടിലെയും കാലിച്ചാംപൊതിയിലെയും പെണ്‍പട. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള അഖില ഭാരത ലോക കലാ മഹോത്സവത്തിലാണ് കേരളത്തെ പ്രതിനിധീകരിച്ച വനിതാ സംഘം കൈയടി നേടിയത്.
അഖില ഭാരതീയ ഫോക് ആദിവാസി കലാപരിഷത്തിന്റെ നേതൃത്വത്തില്‍ ജമ്മു-കാശ്മീര്‍, ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഉത്തര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ദില്ലി സംസ്ഥാനങ്ങളിലാണ് ശിങ്കാരിമേളം അവതരിപ്പിച്ച് വനിതാ സംഘം പ്രശംസ പിടിച്ചുപറ്റിയത്. ഈ മാസം 15ന് ആരംഭിച്ച കലാപര്യടനം 29ന് സമാപിക്കും. ഇവര്‍ക്കൊപ്പം രാജ്യത്തെ മറ്റ് ഒന്‍പത് സംസ്ഥാനങ്ങളിലെ വിവിധ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്ന സംഘങ്ങളുമുണ്ട്.
ആയിരക്കണക്കിനാളുകള്‍ ഒത്തുചേരുന്ന വന്‍ പങ്കാളിത്തത്തോടെയുള്ള അവതരണങ്ങളാണ് ഓരോ കേന്ദ്രങ്ങളിലും നടക്കുന്നതെന്ന് ശിങ്കാരിമേള പരിശീലകന്‍ പ്രേമരാജന്‍ കണ്ണങ്കൈയും ട്രൂപ്പ് ലീഡര്‍ ആശാ ഗോവിന്ദ് ഏഴിലോടും പറഞ്ഞു.  ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം വനിതാ വാദ്യസംഘത്തിലെ പി.വി ശ്യാമള, കെ. അജിത, കെ.വി നളിനി, പി.വി സുമിത്ര, കെ. കാര്‍ത്യായനി, കെ.പിണ്ടണ്ടണ്ട പത്മിനി, കാലിച്ചാം പൊതി ചിലങ്ക വനിതാ വാദ്യസംഘത്തിലെ പി. ചന്ദ്രിക, എന്‍.കെ പ്രസന്ന, പി.വി ജയന്തി, കെ. പുഷ്പ, ടി. ലക്ഷ്മി എന്നിവരാണ് ശിങ്കാരിമേള സംഘത്തിലുള്ളത്.
തൃക്കരിപ്പൂര്‍ ഫോക്ലാന്‍ഡിന്റെ നേതൃത്വത്തിലാണ് ഇവര്‍ പരിശീലനം നേടിയത്.
ഹരിയാനയിലെ കുരുക്ഷേത്ര, ഗുലുചിക്ക, പഞ്ചാബിലെ പാട്യാല പഞ്ചാബി യൂനിവേഴ്‌സിറ്റി, ഗുര്‍ദാസ്പൂര്‍, ഹിമാചല്‍ പ്രദേശിലെ ദല്‍ഹൗസി, ധര്‍മശാല, ഉത്തര്‍ഖണ്ഡിലെ ഡെറാഡൂണ്‍, ഋഷികേശ്, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ പരിപാടി അവതരിപ്പിച്ച് നാളെ ഉത്തര്‍പ്രദേശിലെ വരാണസിയിലെ സുരഗംഗ ഉത്സവത്തോടെയാകും സമാപനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാലറ്റ് പേപ്പര്‍ തിരകെ കൊണ്ടുവരണമെന്ന ഹരജി വീണ്ടും തള്ളി സുപ്രീം കോടതി; തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം

National
  •  18 days ago
No Image

എണ്ണിയപ്പോള്‍ അഞ്ച് ലക്ഷം വോട്ട് അധികം; മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തില്‍ പൊരുത്തക്കേട്

National
  •  18 days ago
No Image

ആലപ്പുഴയില്‍ പതിനേഴുകാരി പനി ബാധിച്ച് മരിച്ച സംഭവം: പെണ്‍കുട്ടി ഗര്‍ഭിണിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  18 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ് നാലുവയസുകാരന് ദാരുണാന്ത്യം

Kerala
  •  18 days ago
No Image

സംഭാല്‍ സംഘര്‍ഷത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

National
  •  18 days ago
No Image

പൊലിസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

Kerala
  •  18 days ago
No Image

ബി.ജെ.പിയുടെ വോട്ട് എവിടെപ്പോഴെന്ന് എല്‍.ഡി.എഫ്, അത് ചോദിക്കാന്‍ എന്ത് അധികാരമെന്ന് ബി.ജെ.പി; പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ കൈയ്യാങ്കളി

Kerala
  •  18 days ago
No Image

ഉത്തര്‍പ്രദേശില്‍ തെരുവ് കാളയുടെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്ക് 

National
  •  18 days ago
No Image

ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

Kerala
  •  18 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം തേടി എന്‍ജിനീയര്‍ റാശിദ്; എന്‍.ഐ.എയോട് പ്രതികരണം ആരാഞ്ഞ് ഡല്‍ഹി കോടതി

Kerala
  •  18 days ago