HOME
DETAILS

കൊവിഡിന്റെ മറവിലെ ഇന്ധനക്കൊള്ള

  
backup
June 13 2020 | 03:06 AM

petroleum-860545-2020

 

രാജ്യത്ത് ഇന്നലെ പ്രതിദിന കൊവിഡ് രോഗികളുടെ വര്‍ധനവ് പതിനായിരം കടന്നു. രോഗവര്‍ധനവില്‍ ഇന്നലെ വരെ ഇന്ത്യ നാലാം സ്ഥാനത്താണ്. നമ്മെ സംബന്ധിച്ചിടത്തോളം ഒട്ടും ആശാസ്യമല്ല ഈ വര്‍ധന. രാജ്യം അപകടകരമായ അവസ്ഥയില്‍ എത്തിയിട്ടും ഭരണാധികാരികള്‍ ആശങ്കാകുലരല്ലെന്നതാണ് ഏറെ വിചിത്രം. പല രാജ്യങ്ങളിലെയും രാഷ്ട്രത്തലവന്മാര്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് കൊറോണ വൈറസിനെതിരേ പൊരുതിയും ജനങ്ങള്‍ക്ക് ജീവിക്കാനാവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കിയും നില്‍ക്കുമ്പോള്‍ നമ്മുടെ ഭരണാധികാരികള്‍ പാത്രങ്ങളില്‍ കൊട്ടിയും മെഴുകുതിരി കത്തിച്ചും സമയം പോക്കുകയായിരുന്നു. പിന്നീട് മൗനത്തിലും. അതിനിടെ, എണ്ണക്കമ്പനികള്‍ മത്സരബുദ്ധിയോടെയാണ് ഇന്ധനവില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത്.


കഴിഞ്ഞ ആറു ദിവസത്തിനുള്ളില്‍ ഒരു ലിറ്റര്‍ പെട്രോളിന് മൂന്നു രൂപ 31 പൈസയും ഡീസലിന് മൂന്നു രൂപ 42 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇന്നേക്ക് വീണ്ടും വില വര്‍ധിപ്പിച്ചിരിക്കാം. എന്നാല്‍, ബി.ജെ.പി സര്‍ക്കാരിന് ഈ പൊള്ളുന്ന യാഥാര്‍ഥ്യങ്ങളിലൊന്നുമല്ല വേവലാതി. പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരംചെയ്ത വിദ്യാര്‍ഥികളെ യു.എ.പി.എ ചുമത്തി ജയിലറകളില്‍ അടയ്ക്കാനും ഡല്‍ഹി വംശഹത്യയ്ക്ക് ഇരകളായവരെ വേട്ടക്കാരാക്കി കുറ്റപത്രം സമര്‍പ്പിക്കാനുമായിരുന്നു ഭരണകൂടം ഇതുവരെ അധ്വാനിച്ചുകൊണ്ടിരുന്നത്. ഇപ്പോള്‍ ആ അധ്വാനം രാഷ്ട്രീയ കുതിരക്കച്ചവടത്തിലേക്ക് തിരിച്ചുവിട്ടിരിക്കുകയാണ്.


ഭൂരിപക്ഷം ഉറപ്പിക്കാനാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ബി.ജെ.പി അവരുടെ സ്ഥിരം പരിപാടിയായ ചാക്കുപിടുത്തത്തിന് ഇറങ്ങിയിരിക്കുന്നത്. രാജസ്ഥാനില്‍ കോടികളാണ് വിമതകോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് ബി.ജെ.പി വാഗ്ദാനം ചെയ്തിരിക്കുന്നത്. പതിവുപോലെ കോണ്‍ഗ്രസ് നേതൃത്വം അവരുടെ എം.എല്‍.എമാരുമായി റിസോര്‍ട്ടുകളില്‍ അഭയംപ്രാപിച്ചിരിക്കുകയാണ്.


റിസോര്‍ട്ടുകളില്‍നിന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഇറങ്ങിവരുന്നതും കാത്ത് കൈകളില്‍ കറന്‍സി കെട്ടുകളുമായി നില്‍ക്കുന്ന ബി.ജെ.പി നേതൃത്വത്തിന് രാജ്യം കൊവിഡ് ബാധയില്‍ കുതിച്ചുയരുന്നതും എണ്ണക്കമ്പനികള്‍ ഇന്ധനക്കൊള്ള നടത്തുന്നതും വലിയ പ്രശ്‌നമല്ല. അത്തരം കാര്യങ്ങള്‍ അവരെ അലട്ടുന്നുമില്ല. അവര്‍ക്ക് പ്രധാനം വെര്‍ച്വല്‍ റാലികളാണ്.
അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയില്‍ അല്‍പം വര്‍ധന ഉണ്ടായതിന്റെ മറപിടിച്ചാണ് എണ്ണക്കമ്പനികള്‍ ഇന്ധനക്കൊള്ള നടത്തുന്നത്. കൊറോണ വൈറസ് ലോകത്താകമാനം പടര്‍ന്നുപിടിച്ചപ്പോള്‍ ക്രൂഡ് ഓയിലിന്റെ വില തകര്‍ന്നടിഞ്ഞിരുന്നു. എന്നാല്‍, അതിന്റെ ഒരു ആനുകൂല്യവും ബി.ജെ.പി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയിരുന്നില്ല. അല്‍പം ഇളവ് നല്‍കിയപ്പോള്‍ നികുതി കൂട്ടി വിലയിളവിന്റെ പ്രയോജനം തട്ടിത്തെറിപ്പിക്കുകയും ചെയ്തു.


അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടാകുന്ന മാറ്റത്തിന് അനുസൃതമായ മാറ്റം പെട്രോള്‍, ഡീസല്‍ വിലകളില്‍ വരുത്താനായിരുന്നു ദിനംപ്രതി എണ്ണവില നിശ്ചയിക്കുന്ന രീതി ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയത്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ഈ പരിഷ്‌കാരം സാധാരണക്കാരന്റെ ചുമലില്‍ മറ്റൊരു കനത്ത ഭാരമായിത്തീരുകയാണുണ്ടായത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിനുണ്ടാകുന്ന വിലക്കുറവിന്റെ ഗുണം ഇതുവരെ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. വിലക്കയറ്റം ജനങ്ങളുടെ ചുമലില്‍ കെട്ടിവയ്ക്കുകയും ചെയ്യുന്നു.


ലോകത്ത് പെട്രോള്‍ ഉല്‍പന്നങ്ങള്‍ക്ക് ഏറ്റവുമധികം നികുതി ചുമത്തുന്ന രാജ്യം ഇന്ത്യയാണ്. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പെട്രോളിന് ലിറ്ററിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു നികുതി. ഇന്ന് ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങുമ്പോള്‍ കേന്ദ്ര-സംസ്ഥാന നികുതിയായി 46 രൂപയോളമാണ് കൊടുക്കേണ്ടിവരുന്നത്.
ലോക്ക്ഡൗണിനോടനുബന്ധിച്ച് മരവിപ്പിച്ച ദൈനംദിന വിലനിര്‍ണയ രീതി 83 ദിവസങ്ങള്‍ക്കുശേഷം പുനരാരംഭിച്ചപ്പോള്‍ ജനങ്ങളെ ക്രൂരമായി ദ്രോഹിക്കുംവണ്ണമാണ് കേന്ദ്രം വില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത്. കൊവിഡ് കാലത്ത് ജനങ്ങളോടുള്ള ഉത്തരവാദിത്വം ഒന്നുപോലും നിര്‍വഹിക്കാത്ത സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്ന് അതിഥി തൊഴിലാളികളുടെ ദുരിതപൂര്‍ണമായ പലായനത്തില്‍നിന്ന് ബോധ്യപ്പെട്ടതാണ്. ഇപ്പോഴത്തെ എണ്ണക്കൊള്ള സാമ്പത്തിക ദുരിതത്തില്‍പ്പെട്ട് ഉഴലുന്ന സാധാരണക്കാരന്റെ അതിജീവനത്തിനുള്ള ശ്രമങ്ങളെയാണ് പരാജയപ്പെടുത്തുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് നേരിയ വിലക്കയറ്റംപോലും താങ്ങാന്‍ കഴിയാത്ത പാവപ്പെട്ടവരുടെ ജീവിതക്ലേശം പതിന്മടങ്ങ് വര്‍ധിപ്പിക്കാന്‍ മാത്രമേ ദിനംപ്രതിയുള്ള എണ്ണവില വര്‍ധന ഉപകരിക്കൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈല്‍ - ഹിസ്ബുല്ല സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം; യുഎസ് - ഫ്രഞ്ച് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍

International
  •  16 days ago
No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  16 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  16 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  16 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  16 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  16 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  16 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  16 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  16 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  16 days ago