കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനം; സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കണമെന്ന്
ഹരിപ്പാട്: കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ കാട്ടുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി വിചാര്‍ വിഭാഗ് ആറാട്ടുപുഴ മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു.
കടല്‍ ക്ഷോഭം രൂക്ഷമായ വട്ടച്ചാല്‍, നല്ലാണിക്കല്‍, പെരുമ്പള്ളി, കള്ളിക്കാട്, ആറാട്ടുപുഴ പ്രദേശങ്ങള്‍ അടിയന്തിരമായി കടല്‍ഭിത്തി കെട്ടി സംരക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.പി.സി.സി. വിചാര്‍ വിഭാഗ് സംസ്ഥാന ചെയര്മാന് ഡോ. നെടുമുടി ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എ.രതീശന് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് സഞ്ജീവ് അമ്പലപ്പാട്, ഡോ. പി.രാജേന്ദ്രന് നായര്‍, എന്‍.രാജ്നാഥ്, എ.എം ഷെഫീക്ക്, പ്രൊഫ.വി.എസ് പരമേശ്വരന്‍പിള്ള, ബാബു വലിയഴീക്കല്‍, ടി.തങ്കമോന് തുടങ്ങിയവര്‍ സംസാരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു. കുട്ടികള്‍ക്ക് പഠന സഹായികളും നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."