വാഗ്ദാനങ്ങള്‍ പാഴ്‌വാക്കായി; അരി വില കുതിക്കുന്നു
തുറവൂര്‍: പൊതുവിപണിയിയിലെ അരി വില നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ അരിക്കടകളിലും വില വര്‍ധന. കിലോഗ്രാമിന് 25 രൂപ നിരക്കില്‍ വിതരണം ചെയ്തിരുന്ന ജയ അരിക്ക് 31.50 പൈസയായി. ഒറ്റയടിക്ക് ആറര രൂപയാണ് വര്‍ധിച്ചത്.
പൊതു വിപണിയില്‍ ലഭിക്കുന്ന ആന്ധ്ര അരിക്ക് നാല്‍പത് രൂപയ്ക്ക് മുകളിലാണ് വില. പൊതു വിപണിയിലേതിനേക്കാള്‍ ഗുണനിലവാരം കുറഞ്ഞ അരിയാണ് സിവില്‍ സപ്ലെസ് വില്‍പന കേന്ദ്രങ്ങളില്‍ ലഭിക്കുന്നതെന്നും വിമര്‍ശനമുണ്ട്.
കോര്‍പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളില്‍ ഒരേ ഉല്‍പന്നത്തിന് പല തരത്തില്‍ വില ഈടാക്കുന്നതു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് അരി വില്‍പനക്ക് മാത്രമായി തുടങ്ങിയ കടകളിലും വില വര്‍ധിപ്പിച്ചതെന്നാണറിയുന്നത്. വിലക്കയറ്റം മൂലം പൊറുതിമുട്ടിയിരിക്കുന്ന ജനത്തിന് ഇത് മറ്റൊരു പ്രഹരമാവുമെന്നാണ് വിമര്‍ശനം. തുറവൂര്‍ കവലയ്ക്ക് കിഴക്കുഭാഗത്ത് പ്രവര്‍ത്തിക്കുന്ന സിവില്‍ സപ്ലൈസ് വില്‍പന ശാലയില്‍ ഈസ്റ്ററിനു മുന്‍പ് 25 രൂപ വിലയുണ്ടായിരുന്ന ജയ അരിക്കാണ് ഇപ്പോള്‍ 31.50 രൂപ ഈടാക്കുന്നത്. ഇവിടെ അരി വില്പനയ്ക്ക് രസീത് നല്‍കുന്നില്ലെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."