ഗ്രീന്‍ ക്ലീന്‍ കോഴിക്കോട്: വൃക്ഷത്തൈ വിതരണം ചെയ്തു
കോഴിക്കോട്: ഹരിത കേരളം ഗ്രീന്‍ ക്ലീന്‍ കോഴിക്കോട് വൃക്ഷത്തൈ പരിപാലന മത്സരത്തിന്റെ ഭാഗമായുള്ള തൈ വിതരണം ബി.ഇ.എം ഗേള്‍സ് ഹൈസ്‌കൂളില്‍ ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ബാബു പറശ്ശേരി നിര്‍വഹിച്ചു. ഗ്രീന്‍ ക്ലീന്‍ എസ്റ്റിമേറ്റ് തയാറാക്കിയവരില്‍നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവര്‍ക്ക് മാലിന്യ സംസ്‌കരണ ബിന്നുകളും മറ്റു സമ്മാനങ്ങളും നല്‍കുന്നതാണ് പദ്ധതി.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സൗജന്യമായി നല്‍കുന്ന പ്ലാവിന്‍ തൈകളുടെ വിതരണ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. തൈകള്‍ നട്ടതിനു ശേഷം ഫോട്ടോ ംംം.ഏൃലലിഇഹലമിഋമവേ.ീൃഴ എന്ന വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നവര്‍ക്കു സമ്മാനമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ നല്‍കുന്ന ഈസി ഫ്യുവല്‍ കാര്‍ഡ്, മൈ.ജി മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ് നല്‍കുന്ന സ്മാര്‍ട്ട് ഫോണുകള്‍, കോസ്‌മോസ് നല്‍കുന്ന സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍, എജ്യുമാര്‍ട്ട് നല്‍കുന്ന പഠനോപകരണങ്ങള്‍, ഓര്‍ഗാനിക് കേരള നല്‍കുന്ന ഫലവൃക്ഷത്തൈകള്‍, ഗ്രീന്‍ എന്‍വിറോണ്‍ നല്‍കുന്ന ജൈവ മാലിന്യ സംസ്‌കരണ ബിന്നുകള്‍, ംംം.മ2്വ4വീാല.രീാനല്‍കുന്ന കെട്ടിട നിര്‍മാണ വസ്തുക്കള്‍, സ്വര്‍ണ നാണയങ്ങള്‍ മുതലായവ ലഭിക്കും.
ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഇ.കെ സുരേഷ്‌കുമാര്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കോഴിക്കോട് ഡിവിഷനല്‍ ഓഫിസര്‍ വിജയരാഘവന്‍, അസി. മാനേജര്‍ ശേഖര്‍, കോസ്‌മോസ് സ്‌പോര്‍ട്‌സ് മാനേജര്‍ കെ. അനില്‍കുമാര്‍, എജ്യുമാര്‍ട്ട് അസി. മാനേജര്‍ കെ. ഷാഹിദ്, നൗഷാദ് നാദാപുരം, സല്‍മാന്‍ മാസ്റ്റര്‍ കുറ്റ്യാടി സംസാരിച്ചു.
ജിസം ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ജിനീയര്‍ ഇഖ്ബാല്‍ സ്വാഗതവും വടേക്കണ്ടി നാരായണന്‍ നന്ദിയും പറഞ്ഞു. ഫോണ്‍: 9645119474.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."