HOME
DETAILS

ഹരിത തെരഞ്ഞെടുപ്പ്: മാലിന്യസംസ്‌കരണത്തിന് നടപടി

  
backup
March 29 2019 | 06:03 AM

%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%a4-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിനായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന മാലിന്യങ്ങളുടെ സംസ്‌കരണത്തിനും നടപടിയായി.  തെരഞ്ഞെടുത്ത പോളിങ് ലൊക്കേഷനുകളില്‍ പരിസ്ഥിതി സൗഹൃദ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോസ്റ്ററുകള്‍, ബാനറുകള്‍, മറ്റ് അലങ്കാരങ്ങള്‍ എന്നിവ സ്ഥാപിക്കാന്‍ ജില്ലാ കലക്ടര്‍ ടി.വി അനുപമ നിര്‍ദേശിച്ചു.
തെരഞ്ഞെടുപ്പ് സാധന സാമഗ്രികളുടെ വിതരണവും ശേഖരണവും നടക്കുന്നതും വോട്ടണ്ണല്‍ നടക്കുന്നതുമായ കേന്ദ്രങ്ങളില്‍ ഉണ്ടാവുന്ന മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിച്ച് സംസ്‌കരിക്കാനും നിര്‍ദേശിച്ചു. ജില്ലയിലെ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം, സ്വീകരണം, വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കളര്‍ കോഡോടെയുള്ള ചവറ്റുകുട്ടകള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനം തയാറാക്കാനും നിര്‍ദേശം നല്‍കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഏപ്രില്‍ 22, 24 തിയതികളില്‍ പ്രചാരണ സാമഗ്രികള്‍ നീക്കി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും നിര്‍ദേശിച്ചു.
പോളിങ് ഉദ്യോഗസ്ഥരും ട്രെയിനിങ്, കമ്മിഷനിങ് മുതലായ അവസരങ്ങളിലും പൂര്‍ണമായി ഹരിതചട്ടം പാലിക്കുന്നതായി അസി. റിട്ടേണിങ് ഓഫിസര്‍മാര്‍ ഉറപ്പുവരുത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago