HOME
DETAILS
MAL
അഴിമതി നിരോധന നിയമഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല: ഹൈക്കോടതി
backup
June 16 2020 | 03:06 AM
കൊച്ചി: അഴിമതി നിരോധന നിയമഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി. 2018 ജൂലൈയിലെ ഭേദഗതി നിലവില്‍വരുന്നതിന് മുന്‍പ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്ക് പഴയനിയമം ബാധകമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. സി.ബി.ഐ കേസിലെ പ്രതി സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് സുനില്‍ തോമസിന്റെ വിധി.
അഴിമതി നിരോധന നിയമ ഭേദഗതി നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്കും ബാധകമാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. എന്നാല്‍, ഇത് കോടതി തള്ളി. 1988ലെ നിയമമാണ് 2018ല്‍ ഭേദഗതി ചെയ്തത്. ഇതനുസരിച്ച് കൈക്കൂലി കൊടുക്കുന്നവര്‍ക്ക് പരമാവധി ഏഴുവര്‍ഷം തടവും സ്ഥാപനങ്ങള്‍ക്ക് പിഴയുമാണ് ശിക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."