ഒടുവില്‍ മണ്ണെണ്ണയ്ക്കും വില കൂടുന്നു
ന്യൂഡല്‍ഹി: പെട്രോള്‍-ഡീസല്‍ വിലനിയന്ത്രണാവകാശം എണ്ണക്കമ്പനികള്‍ക്കു നല്‍കിയ മാതൃകയില്‍ മണ്ണെണ്ണ വിലയുടെ നിയന്ത്രണാധികാരവും എടുത്തുകളയുന്നു. മണ്ണെണ്ണ വിലയില്‍ പ്രതിമാസം 25 പൈസയുടെ വര്‍ധന വരുത്തുന്നതിനു പെട്രോളിയം കമ്പനികള്‍ക്കു കേന്ദ്രസര്‍ക്കാര്‍ താല്‍ക്കാലിക അനുമതി നല്‍കി. 2017 ഏപ്രില്‍ വരെയാണ് അനുമതി.
ജൂലൈ ഒന്നുമുതല്‍ വില വര്‍ധന നിലവില്‍ വന്നിരുന്നു. അഞ്ചുവര്‍ഷത്തിനിടെ ആദ്യമായാണ് മണ്ണെണ്ണയ്ക്കു വില കൂട്ടുന്നത്. മണ്ണെണ്ണയ്ക്കു നല്‍കുന്ന സബ്‌സിഡി അധികഭാരം ഉണ്ടാക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില തീരുമാനിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയിരുന്നെങ്കിലും മെണ്ണണ്ണയ്ക്ക് സബ്‌സിഡി നല്‍കുന്നത് തുടര്‍ന്നിരുന്നു. ഇതോടെ ഈ മേഖലയിലെ സബ്‌സിഡി പൂര്‍ണമായും ഇല്ലാതാകും. സര്‍ക്കാര്‍ ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
അടുത്ത 10 മാസം ലിറ്ററിസ് 25 പൈസ വീതം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐ.ഒ.സി) വക്താവ് വ്യക്തമാക്കി. മണ്ണെണ്ണയ്ക്കു പുറമേ പാചകവാതകത്തിനാണ് സര്‍ക്കാര്‍ സബ്‌സിഡി നല്‍കിവരുന്നത്. മണ്ണെണ്ണയ്ക്കു ലിറ്ററിന് 12 രൂപയും പാചകവാതകം സിലിന്‍ഡറിന് 116 രൂപയുമാണ് സബ്‌സിഡി. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് പുറമെ പൊതുമേഖലാ സ്ഥാപനങ്ങളായ ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയോടെല്ലാം മണ്ണെണ്ണ വില കൂട്ടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2015- 16 വര്‍ഷത്തില്‍ പെട്രോളിയം ഉല്‍പന്നങ്ങളില്‍ ആകെ നല്‍കിവരുന്ന സബ്‌സിഡിയുടെ 42 ശതമാനവും മണ്ണെണ്ണയ്ക്കാണ്. വിലകൂട്ടുന്നതോടെ ഈ വര്‍ഷം സര്‍ക്കാരിന് സബ്‌സിഡി ഇനത്തില്‍ വരുന്ന ബാധ്യതയില്‍ 1,000 കോടിയുടെ കുറവുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."