HOME
DETAILS
MAL
ചിറ്റാരിപ്പറമ്പ് മഹേഷ് വധം: 11 സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍
backup
July 05 2018 | 08:07 AM
കണ്ണൂര്‍: കണ്ണൂര്‍ ചിറ്റാരിപ്പറമ്പിലെ ബി.ജെ.പി പ്രവര്ത്തകന് മഹേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ പതിനൊന്ന് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. ഇവര്‍ക്കുളള ശിക്ഷ പിന്നീട് വിധിക്കും.
2008ലാണ് ഓട്ടോ ഡ്രൈവറായ മഹേഷിനെ വെട്ടിക്കൊന്നത്. സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിലുളള വൈരാഗ്യത്തിലാണ് മഹേഷിനെ കൊലപ്പെടുത്തിയത്.
18 സാക്ഷികളെ പ്രൊസിക്യൂഷന് ഭാഗം വിസ്തരിച്ചു. 27 രേഖകളും പ്രതികള്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളുള്‍പ്പെടെ 9 തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."