HOME
DETAILS

മത്തായിയുടെ സുവിശേഷം ഏഴാം അധ്യായം, ആറാം വാക്യം

  
backup
July 14 2016 | 04:07 AM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%af%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%87%e0%b4%b7%e0%b4%82-%e0%b4%8f%e0%b4%b4


തുടക്കം മുതല്‍ ഗുരുവചനവും ഗീതയും ബൈബിള്‍ വചനങ്ങളുമൊക്കെയായി മുന്നോട്ടുപോകുന്ന സഭ ഇന്നലെ പൊട്ടിത്തെറിച്ചതു മത്തായിയുടെ സുവിശേഷത്തിന്റെ പ്രഹരശേഷിയില്‍. ചൊവ്വാഴ്ച എം. സ്വരാജ് പ്രതിപക്ഷത്തിന് ഒരു താങ്ങെന്ന മട്ടില്‍ മത്തായിയുടെ സുവിശേഷത്തെക്കുറിച്ചു പറഞ്ഞിരുന്നു. സുവിശേഷത്തിലെ ഏഴാം അധ്യായം ആറാം വാക്യത്തെക്കുറിച്ച്. സഭയുടെ സമാധാനന്തരീക്ഷം തകരുമെന്നതിനാല്‍ അത് ഉദ്ധരിക്കുന്നില്ലെന്നും പറഞ്ഞിരുന്നു.
പ്രതിപക്ഷം ഇന്നലെ രാത്രി ബൈബിള്‍ ഇരുന്നുവായിച്ചു. നന്നായി വായിച്ച വി.ഡി സതീശന്‍ അതു ക്രമപ്രശ്‌നമായി സഭയില്‍ കൊണ്ടുവന്നു. വിശുദ്ധമായതു നായ്ക്കള്‍ക്കു കൊടുക്കരുത്, നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുന്നില്‍ ഇടുകയുമരുത്, അവ കാല്‍കൊണ്ട് അവയെ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളയുകയും ചെയ്‌വാന്‍ ഇടവരരുത് എന്നൊക്കെയാണ് വാക്യം. ഇത്രയും മതിയല്ലോ കോലാഹലത്തിന്. പ്രതിപക്ഷം ഒന്നടങ്കം ബഹളംവച്ച് എഴുന്നേറ്റു.
എന്നാല്‍, സഭയുടെ രേഖകളില്‍ വരാത്ത വാക്യത്തെക്കുറിച്ച് ഒന്നും പറയാനാവില്ലെന്നായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. സ്വരാജിന്റെ പരാമര്‍ശങ്ങള്‍ സഭയ്ക്ക് അപമാനകരമെന്നു സതീശന്‍. പ്രതിപക്ഷം സ്പീക്കറോട് സഹകരിച്ചിട്ടും സ്പീക്കര്‍ പ്രതിപക്ഷത്തോടു സ്വീകരിക്കുന്ന സമീപനം ശരിയല്ലെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
പരിശോധിച്ചു റൂളിങ് നല്‍കാമെന്ന് സ്പീക്കര്‍ പറഞ്ഞിട്ടും ബഹളമടങ്ങിയില്ല. ഇതിനിടയില്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തു വി.എസ് അച്യുതാനന്ദന്‍ പ്രസംഗം തുടങ്ങിയെങ്കിലും ബഹളം കാരണം നിര്‍ത്തേണ്ടിവന്നു. മത്തായിയുടെ സുവിശേഷം താന്‍ വായിച്ചിട്ടില്ലെന്നും എന്നാല്‍, പ്രതിപക്ഷം പറഞ്ഞതു ശരിയാണെങ്കില്‍ അതു ഭരണപക്ഷത്തിന്റെ സമീപനമല്ലെന്നും മുഖ്യമന്ത്രി പണറായി വിജയന്‍ പറഞ്ഞതോടെ ബഹളം ശമിച്ചു.
കേരളജനതയുടെ പ്രതീക്ഷ തളിരിട്ടുനില്‍ക്കുന്നതെന്നൊക്കെ പറഞ്ഞു ബജറ്റിനെ പ്രശംസിച്ചു സംസാരിച്ച വി.എസിന്റെ വാക്കുകളില്‍ പതിവ് ഊര്‍ജം പ്രകടമായില്ല. വി.എസിന് എന്തോ പദവി കിട്ടുമെന്ന പ്രതീക്ഷയുള്ളതുകൊണ്ടാണ് ഈ മാറ്റമെന്ന് എം. വിന്‍സെന്റ്. അതു സ്വീകരിക്കരുതെന്നും ഇന്ദുലേഖയെ മോഹിച്ചു തോഴിയെക്കൊണ്ടു തൃപ്തിപ്പെടുന്ന സൂരിനമ്പൂതിരിയാകരുത് വി.എസെന്നും വിന്‍സെന്റിന്റെ ഉപദേശം. മാറ്റം വി.എസില്‍ മാത്രമല്ല, ധനമന്ത്രി തോമസ് ഐസക്കിലും ചെന്നിത്തല കാണുന്നുണ്ട്.
വി.എസ് മന്ത്രിസഭയിലുണ്ടായിരുന്ന ഐസക്കല്ല ഇന്നത്തെ ഐസക്കെന്നു വി.എസിനു മനസിലായിക്കാണില്ലെന്നും ചെന്നിത്തല. പിണറായി മന്ത്രിസഭയിലെ ഐസക് ഏറെ മാറിയിട്ടുണ്ട്. പുതിയ ബജറ്റിലുള്ളത് നവ ലിബറല്‍ സമീപനമാണ്. സമ്പന്നരോടാണ് ഈ ബജറ്റിനു താല്‍പ്പര്യമെന്നും ചെന്നിത്തല. ബജറ്റില്‍ മദ്യത്തിനു നികുതി കൂട്ടിയിട്ടില്ലെന്നും മദ്യലോബിയുടെ സര്‍ക്കാരാണിതെന്നതിനു തെളിവാണിതെന്നും പി. ഉബൈദുല്ല.
ബജറ്റിലുള്ളതു സ്വപ്നങ്ങളല്ലെന്നും ഇന്നത്തെ ധനകമ്പോളത്തെക്കുറിച്ച് അറിയാത്തതുകൊണ്ടാണ് പ്രതിപക്ഷം അങ്ങനെ പറയുന്നതെന്നും മറുപടി പ്രസംഗത്തില്‍ ഐസക്. പ്രഖ്യാപനങ്ങളില്‍ ഭൂരിപക്ഷവും പ്രത്യേക നിക്ഷേപ പദ്ധതിവഴി പുറത്തുനിന്നു പണം കണ്ടെത്തി ചെലവഴിക്കേണ്ടതാണെന്നും ഐസക്. ആധുനിക ധനക്കമ്പോളത്തില്‍ ഫ്‌ളോട്ടിങ് മണിയാണ് മുന്നിട്ടുനില്‍ക്കുന്നതെന്നൊക്കെ പറഞ്ഞു താത്വികമായ അവലോകനത്തിലൂടെ ഐസക് വിശദീകരിക്കുമ്പോള്‍, ഉദ്ദേശിക്കുന്നതു കടമെടുപ്പല്ലേ എന്നും അതു കടഭാരം കൂട്ടില്ലേ എന്നും ഐസക്കിന്റെ പാര്‍ട്ടി ക്ലാസില്‍ പോയിട്ടില്ലാത്ത പി.കെ കുഞ്ഞാലിക്കുട്ടിയുടെ ചോദ്യം. വികസനത്തിനു വേണ്ടിയല്ലേ കടമെടുക്കുന്നതെന്നും അതു മാണിയും ചെയ്തിട്ടില്ലേയെന്നും ഐസക്കിന്റെ മറുചോദ്യം.
പയ്യന്നൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചു കെ. മുരളീധരന്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയപ്പോള്‍ മുഖ്യമന്ത്രി നല്‍കിയ മറുപടി പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനു കാരണം സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിലുള്ള വൈരാഗ്യമാണെന്ന മുഖ്യമന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നത് സംഭവത്തെ സര്‍ക്കാര്‍ ലാഘവത്തോടെയാണ് കാണുന്നതെന്നാണെന്നു ചെന്നിത്തല.
അടിയന്തരപ്രമേയത്തിനു സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം ഇറങ്ങിപ്പോയപ്പോള്‍ ഐക്യദാര്‍ഢ്യവുമായി ഇറങ്ങിപ്പോയ ഒ.രാജഗോപാല്‍ പക്ഷേ, ബജറ്റ് ചര്‍ച്ചയില്‍ ബജറ്റിനെ എതിര്‍ക്കാതെ 'സമദൂരം' പ്രകടമാക്കി. ഐസക്കിന്റെ ബജറ്റില്‍ കാര്യമായ കുഴപ്പമൊന്നും രാജഗോപാല്‍ കണ്ടില്ല.
പുതിയ കാലത്ത് എങ്ങനെ മുന്നോട്ടുപോകണമെന്നതിന് ഒരു ഇനീഷ്യേറ്റീവ് ബജറ്റിലുണ്ടെന്നും കിഫ്ബി രൂപീകരിക്കുന്നതു സ്വാഗതാര്‍ഹമാണെന്നുമൊക്കെ പറഞ്ഞ് രാജഗോപാല്‍ ബജറ്റിനെ പിന്തുണ പറയാതെ പിന്തുണച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോളറിനെ തഴയാന്‍ നോക്കണ്ട, തഴഞ്ഞാല്‍ 'മുട്ടന്‍ പണി' തരുമെന്ന് ഇന്ത്യയുള്‍പെടെ രാജ്യങ്ങള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  13 days ago
No Image

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ സോഷ്യല്‍ ഓഡിറ്റിങ് സൊസൈറ്റി പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍; ചെന്നൈയില്‍ നാലു മരണം

Weather
  •  13 days ago
No Image

UAE Weather Updates: ഇന്ന് മഴ പ്രതീക്ഷിക്കുന്നു; കടല്‍ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ് 

uae
  •  13 days ago
No Image

കൊച്ചിയിലെ തീപിടിത്തം: ഗോഡൗണ്‍ പ്രവര്‍ത്തിച്ചത് അഗ്നിരക്ഷാ നിയന്ത്രണ മാര്‍ഗങ്ങളില്ലാതെ

Kerala
  •  13 days ago
No Image

കൊച്ചിയില്‍ വന്‍ തീപിടിത്തം: കടകളും വാഹനങ്ങളും കത്തിനശിച്ചു

Kerala
  •  13 days ago
No Image

ഇന്ന് ലോക എയ്ഡ്സ് ദിനം: എച്ച്.ഐ.വി ബാധിതർക്ക് സർക്കാർ നൽകാനുള്ളത് ഒമ്പത് കോടി

Kerala
  •  13 days ago
No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  13 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  13 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  13 days ago