ഹര്‍ത്താല്‍ പൂര്‍ണം; വാഹനങ്ങള്‍ തടഞ്ഞു
പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമി മാലിന്യ പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ച ജന ആരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് രാമന്തളി പഞ്ചായത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. സെന്‍ട്രല്‍, വടക്കുമ്പാട്, പാലക്കോട്, എട്ടിക്കുളം എന്നിവിടങ്ങളില്‍ കടകമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞ് കിടന്നു. ജന ആരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ രാമന്തളി സെന്‍ട്രലില്‍ റോഡ് ഉപരോധിച്ചു. നാവിക അക്കാദമിയിലേക്കുള്ള വാഹനങ്ങളെ ഹര്‍ത്താലനുകൂലികള്‍ തടഞ്ഞു. അക്കാദമിയിലേക്കുള്ള രാമന്തളി ഗേറ്റും രാവിലെ സമരക്കാര്‍ അല്പനേരം ഉപരോധിച്ചു. ബി.ജെ.പി, സി.പി.ഐ(എംഎല്) പാര്‍ട്ടികള്‍ ഹര്‍ത്താലിന് പിന്തുണ നല്‍കിയിരുന്നു. ജന ആരോഗ്യ സമിതി അനിശ്ചിതകാല നിരാഹാര സമരം 51ാം ദിവസത്തിലേക്ക് കടന്നു. സമരപന്തലില്‍ സമരസമിതി പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ വിനീത് കാവുങ്കാല്‍ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."