HOME
DETAILS

നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്രായോഗികമാണെന്ന് സഊദിയിലെ നോര്‍ക കേന്ദ്രങ്ങളും; ഉത്തരവ് മരവിപ്പിക്കണമെന്ന് നോര്‍ക്ക ഹെല്‍പ്പ്‌ഡെസ്‌ക്ക് മുഖ്യ മന്ത്രിയോട്‌

  
backup
June 19 2020 | 09:06 AM

covid-test-should-be-hold-norka-help-desk-2020

    ദമാം: സഊദിയിൽ റാപ്പിഡ് ടെസ്റ്റിങ് സൗകര്യങ്ങൾ ഒരുക്കുന്നത് വരെ കൊവിഡ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന ഉത്തരവിൽ ഇളവ് നൽകണമെന്ന് നോർക്ക ഹെൽപ്പ്ഡെസ്ക്ക്. കൊവിഡ്-19 റാപ്പിഡ് ടെസ്റ്റ് സൗകര്യങ്ങൾ നടപ്പിലാക്കാൻ സൗകര്യങ്ങൾ ഒരുക്കാൻ വേണ്ടിവരുന്ന സമയം കണക്കിലെടുത്ത് നാട്ടിലേയ്ക്ക് മടങ്ങുന്ന പ്രവാസികൾ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് മൂന്നാഴ്ചത്തേയ്ക്ക് മരവിപ്പിയ്ക്കണമെന്ന് കിഴക്കൻ പ്രവിശ്യയിലെ നോർക്ക ഹെൽപ്പ്ഡെസ്ക്ക് കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.

      ഇതുമായി ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങൾക്ക് കീഴിൽ പോലും കൂടിയാലോചനകൾ ഇല്ലാതെയാണ് ഇത്തരം കാര്യങ്ങൾ മുഖ്യമന്ത്രിയും സർക്കാരും പ്രഖ്യാപിക്കുന്നതെന്നാണ് നോർക്ക ഹെൽപ് ഡെസ്ക്ക് പ്രസ്താവന വ്യക്തമാക്കുന്നത്. നിലവിൽ റാപ്പിഡ് ടെസ്റ്റ് സഊദി  അറേബ്യൻ ആരോഗ്യവകുപ്പ് അംഗീകരിച്ചിട്ടില്ല. അത് കൊണ്ട് തന്നെ ആശുപത്രികൾക്ക് നിയമപരമായി ഈ ടെസ്റ്റ് നടത്താനോ, കൊവിഡ് നെഗറ്റീവ് നൽകുവാനോ കഴിയുകയില്ല. അതിനായി കേരളസർക്കാർ ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ സഊദി ആരോഗ്യവകുപ്പുമായി നയതന്ത്രചർച്ചകൾ നടത്തി യാത്രയ്ക്ക് വേണ്ടി റാപ്പിഡ് ടെസ്റ്റ് നടത്താനുള്ള ഉത്തരവ് നേടിയെടുക്കേണ്ടതുണ്ട്.

       ആശുപത്രികളിലും പോളിക്ലിനിക്കുകളിലും ടെസ്റ്റിങ്ങും സർട്ടിഫിക്കറ്റ് വിതരണവും നടത്താനായി കൃത്യമായ ഒരു സംവിധാനം തന്നെ ഉണ്ടാക്കണം. കേരളസർക്കാർ, കേന്ദ്രസർക്കാർ, ഇന്ത്യൻ എംബസ്സി, ഇന്ത്യൻ സർക്കാർ, സഊദി സർക്കാർ, സഊദി ആരോഗ്യവകുപ്പ്, വിവിധ ആശുപത്രികൾ എന്നിങ്ങനെ വിവിധവിഭാഗങ്ങളെ യോജിപ്പിച്ചു മാത്രമേ ഇത് നടപ്പാക്കാൻ കഴിയൂ. ഇതിനൊക്കെ സമയം ആവശ്യമുണ്ട്.

      ഈ വസ്തുതകൾ  കണക്കിലെടുത്ത്, കേരളസർക്കാരിന്റെ നേതൃത്വത്തിൽ അടിയന്തരമായി ടെസ്റ്റിങ് സൗകര്യങ്ങൾ മൂന്നാഴ്ചക്കകം ഒരുക്കണമെന്നും, അത് വരെ  സഊദി അറേബ്യയിൽ നിന്നും വരുന്ന മലയാളി പ്രവാസികൾക്ക് വിമാനയാത്രക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാകണമെന്ന ഉത്തരവിൽ ഇളവ് നൽകണമെന്നും, നോർക്ക ഹെൽപ്പ്ഡെസ്ക്ക് മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

      സഊദി പ്രവാസികളുടെ ന്യായമായ ഈ ആവശ്യം കേരളസർക്കാർ അടിയന്തരമായി അംഗീകരിയ്ക്കണമെന്ന് നോർക്ക ഹെൽപ്പ്ഡെസ്ക്ക് കൺവീനർ ആൽബിൻ ജോസഫ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിജു കല്ലുമല, പവനൻ മൂലക്കൽ, അലികുട്ടി ഒളവട്ടൂർ, എം.എ.വാഹിദ്, മുഹമ്മദ് ഹനീഫ അറബി, ബഷീർ ഉള്ളാനം, എം.കെ.ഷാജഹാൻ എന്നിവർ മുഖ്യമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  14 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  14 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  14 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  14 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  14 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  14 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  14 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  14 days ago