നെഹ്റുട്രോഫി മത്സര വള്ളംകളിയോടനുബന്ധിച്ചുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു
ആലപ്പുഴ: 64-ാമത് നെഹ്റുട്രോഫി മത്സര വള്ളംകളിയോടനുബന്ധിച്ചുള്ള പന്തല്‍, പവലിയന്, ഗ്യാലറി, വുഡന്‍ ജെട്ടി, പ്ലാറ്റ്ഫോം, ടവര്‍ മുതലായവയുടെ നിര്‍മ്മാണവും മറ്റനുബന്ധപ്രവൃത്തികളും ഉള്‍പ്പെടെ അഞ്ച് പ്രവൃത്തികളുടെ ക്വട്ടേഷന്‍ ക്ഷണിച്ചു.
ജൂലൈ 22ന് ഉച്ചകഴിഞ്ഞ് ഒരു മണി വരെ ആലപ്പുഴ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജീനിയറുടെ ഓഫീസില്‍ നിന്ന് ഫോറം വിതരണം ചെയ്യും. അന്നേദിവസം ഉച്ചകഴിഞ്ഞ് 2.30 മണി വരെ താല്പര്യപത്രം സ്വീകരിക്കും. 3.30ന് ക്വട്ടേഷനുകള്‍ തുറക്കും. അന്നേദിവസം അവധിയായാല്‍ തൊട്ടടുത്ത ദിവസം ക്വട്ടേഷനുകളും താല്പര്യപത്രവും സ്വീകരിച്ച് തുടര്‍ നടപടികള്‍ നടത്തും.
പ്രവൃത്തി പരിചയം തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ക്വട്ടേഷനുകളോടൊപ്പം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ഇറിഗേഷന്‍ ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജീനിയര്‍ (കണ്‍വീനര്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി, എന്‍.ടി.ബി.ആര്-2016) ആലപ്പുഴയുടെ കാര്യാലയത്തില്‍ നിന്ന് ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."