HOME
DETAILS

ആദ്യം പരിശീലനം പിന്നെ ഓട്ടം

  
backup
July 15 2016 | 02:07 AM

%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%80%e0%b4%b2%e0%b4%a8%e0%b4%82-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86-%e0%b4%93%e0%b4%9f

 

കണ്ണൂര്‍: അമിത വേഗത കാരണം ജില്ലയില്‍ അടിക്കടിയുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ബസ് ഡ്രൈവര്‍മാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കും. കെ.കെ രാഗേഷ് എം.പിയുടെ സാന്നിധ്യത്തില്‍ കലക്ടര്‍ പി ബാലകിരണിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ബസ് ഉടമ-തൊഴിലാളി സംഘടനാ യോഗത്തിലാണ് തീരുമാനം. 50 ഡ്രൈവര്‍മാര്‍ വീതമുളള ഒരു ബാച്ചിനു എട്ട് മാസം കൊണ്ട് പരിശീലനം പൂര്‍ത്തിയാക്കും. ഇതില്‍ പങ്കെടുത്തവര്‍ക്കു മാത്രമേ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂ.
അമിതവേഗത നിയന്ത്രിക്കുന്നതിനായി ബസുകളുടെ സമയക്രമം സംബന്ധിച്ച് ആവശ്യമായ മാറ്റം വരുത്തണമെന്നും അമിത വേഗത നിയന്ത്രിക്കാനുളള സ്പീഡ് ഗവര്‍ണര്‍ ഉണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും കെ.കെ രാഗേഷ് എം.പി അറിയിച്ചു. പുതിയതെരു മുതല്‍ താഴെചൊവ്വ വരെയും തലശ്ശേരി ഭാഗത്തും ഗതാഗത തടസം ഉണ്ടാക്കുന്ന വിധം പാര്‍ക്ക് ചെയ്ത സ്വകാര്യ വാഹനങ്ങളെ നിയന്ത്രിക്കണം. പൊതുജനങ്ങള്‍ക്ക് പരാതി പരിഹാര സംവിധാനമുണ്ടാക്കണമെന്നും ബസ് ഡ്രൈവര്‍മാരില്‍ മത്സര ഓട്ടത്തിന് സമ്മര്‍ദമുണ്ടാകുകയാണെന്നും റോഡു നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ബോധവല്‍ക്കരണം നടത്തണമെന്നും എം.പി പറഞ്ഞു. യാത്രക്ക് തടസമാകുന്ന വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിക്കാനും വളവുകളില്‍ ഓവര്‍ടേക്ക് ചെയ്യുന്നവരെ പിടികൂടാന്‍ കാമറ സ്ഥാപിക്കാനും നടപടി വേണമെന്നും കെ.കെ രാഗേഷ് എം.പി പറഞ്ഞു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് 37 മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടെങ്കിലും അവ പാലിക്കപ്പെടുന്നില്ല. പ്രതിവര്‍ഷം കേരളത്തില്‍ 5000 പേര്‍ റോഡപകടങ്ങളില്‍ മരിക്കുകയും അരലക്ഷം പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്യുന്നുണ്ട്. അശാസ്ത്രീയ രീതിയില്‍ പെര്‍മിറ്റ് നല്‍കുന്നത് ഒഴിവാക്കണമെന്നും നഗരത്തില്‍ ഗതാഗത പരിഷ്‌കരണവും നിയന്ത്രണവും നടപ്പാക്കണമെന്നും ഉടമകള്‍ അറിയിച്ചു.
കലക്ഷന്‍ ബത്ത നല്‍കി തൊഴിലാളികളെ വ്യാമോഹിപ്പിക്കുകയാണെന്ന് സി.ഐ.ടി.യു നേതാവ് പി.വി കൃഷ്ണന്‍ പറഞ്ഞു. ബസുകളില്‍ സമയക്രമം പ്രദര്‍ശിപ്പിക്കുന്നില്ല. ലൈസന്‍സ് ഇല്ലാത്തവരെപ്പോലും മുതലാളിമാര്‍ ഡ്രൈവര്‍മാരാക്കുകയാണ്. പതിവായി അപകടങ്ങള്‍ ഉണ്ടാകുന്ന പ്രദേശങ്ങളിലെ റോഡ് അലൈന്‍മെന്റ് മാറ്റണമെന്നും നിര്‍ദേശമുയര്‍ന്നു. പഞ്ചായത്ത്-മുനിസിപ്പാലിറ്റി തലത്തില്‍ ട്രാഫിക് അഡൈ്വസറി കമ്മിറ്റി ചേര്‍ന്ന് ഗതാഗത ക്രമീകരണം നടപ്പാക്കുമെന്ന് കലക്ടര്‍ പി ബാലകിരണ്‍ പറഞ്ഞു. നഗരത്തില്‍ ശാസ്ത്രീയമായ പാര്‍ക്കിങ് സംവിധാനം ഒരു മാസം കൊണ്ട് നിലവില്‍ വരും. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പ് ആറു മാസത്തിനകം പൂര്‍ത്തിയാമെന്നും കലക്ടര്‍ പറഞ്ഞു. യോഗത്തില്‍ ആര്‍.ടി.ഒ കെ.സി മോഹനന്‍ നമ്പ്യാര്‍, പൊതുമരാമത്ത് നാഷണല്‍ ഹൈവേ ഉദ്യോഗസ്ഥര്‍, തൊഴിലാളി സംഘടനാ പ്രതിനിധികളായ പി.വി കൃഷ്ണന്‍, കെ ജയരാജന്‍, പി അജയകുമാര്‍, പി സൂര്യദാസ്, ബസ് ഉടമ പ്രതിനിധികളായ പി.കെ പവിത്രന്‍, കെ രാജ്കുമാര്‍, വത്സന്‍, ഇ പ്രേമാനന്ദന്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈല്‍ - ഹിസ്ബുല്ല സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം; യുഎസ് - ഫ്രഞ്ച് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍

International
  •  17 days ago
No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  18 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  18 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  18 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  18 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  18 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  18 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  18 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  18 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  18 days ago