HOME
DETAILS
MAL
ശുദ്ധജലം പാഴാകല്‍; തകരാര്‍ പരിഹരിച്ചു
backup
April 20 2017 | 23:04 PM
കൊളത്തൂര്‍: ചന്തപ്പടി എല്‍.പി സ്കൂളിനു സമീപം ആഴ്ചകളോളം ശുദ്ധജലം പാഴായ സംഭവത്തില്‍ നടപടി. മൂര്‍ക്കനാട് മേജര്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ തകരാറിലാണെന്ന് സുപ്രഭാതം വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. പൈപ്പിന്റെ ജോയിന്റിലെ ഓവര്‍ഫ്ളോ തകരാറിലായതിനാലാണ് ശുദ്ധജലം രാപ്പകലില്ലാതെ റോഡിലൂടെ ഒഴുകിയിരുന്നത്.ശുദ്ധജലം ഒഴുകിയിരുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും നടപടിയെടുക്കാത്തതിനാല്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടിക്കള്‍ക്ക് ഒരുങ്ങിയിരുന്നു ഇതിനിടെയാണ് അധികൃതര്‍ തകരാര്‍ തീര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."