മൊകേരി കുടിവെള്ള പദ്ധതി പ്രദേശം ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു
പാനൂര്‍: മൊകേരി പാത്തിപ്പാലം പുഴ വറ്റിവരണ്ടതോടെ പ്രതിസന്ധിയിലായ പാനൂര്‍-മൊകേരി ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ പദ്ധതി പ്രദേശം ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു. പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ കുഞ്ഞബ്ദുള്ള മൊകേരി പഞ്ചായത്ത് പ്രസിഡന്റ് ടി വിമല, ടി തങ്കം, ടി ശങ്കരന് എന്നിവരാണ് സന്ദര്‍ശനം നടത്തിയത്. പുഴ വറ്റിവരണ്ടതോടെ പാനൂര്‍ ടൗണിലും മൊകേരി പന്ന്യന്നൂര്‍ പഞ്ചായത്തുകളിലും കുടിവെള്ള വിതരണം നിലച്ചിരുന്നു. ഇതേ തുടര്‍ന്ന് ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ട് കഴിഞ്ഞ ദിവസം 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചത്. കുടിവെള്ള വിതരണ പദ്ധതിയുടെ അറ്റകുറ്റപണി നടത്താനും തടയണക്ക് മുന്പില് നിറഞ്ഞ കല്ലും മണ്ണും നീക്കം ചെയ്യാനും നടപടി ആവശ്യപ്പെടുമെന്ന് കെ.ഇ കുഞ്ഞബ്ദുള്ള പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."