ഹലീമ ബീവിയുടെ ഓര്‍മക്കായി ബനീ സഅദില്‍ പള്ളി നിര്‍മിക്കുന്നു
റിയാദ്: ഇസ്ലാമിക ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഹലീമ ബീവിയുടെ സ്മരണാര്‍ത്ഥം പള്ളി നിര്‍മിക്കുന്നു.
പ്രവാചകന് മുഹമ്മദ് നബിയെ പാലൂട്ടി വളര്‍ത്തിയ ഹലീമ അല്‍ സഅദിയയുടെ പേരില്‍ മൈസാനിലെ ബനീ സഅദിലാണ് പുതിയ പള്ളി നിര്‍മിക്കുന്നത്. സഊദി ഇസ്ലാമിക കാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഹലീമ അല്‍സഅദിയയുടെ പേരില്‍ ഇവിടെ ഒരു മസ്ജിദ് ഉണ്ടായിരുന്നെന്നും ഇല്ലെന്നുമുള്ള വാഗ്വാദങ്ങള്‍ക്ക് ശേഷമാണ് കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷം പള്ളി നിര്‍മിക്കാന്‍ ഇസ്ലാമിക കാര്യ മന്ത്രാലയം രംഗത്തെത്തിയത്. മുന്‍പ് ഇവിടെ ഹലീമ ബീവിയുടെ നാമധേയത്തില്‍ ഒരു മസ്ജിദുണ്ടായിരുന്നു. എന്നാല്‍ ഇത് തായിഫ് മസ്ജിദ് കാര്യ വിഭാഗം നിഷേധിച്ചിരുന്നു.
ഹലീമ അല്‍സഅദിയയുടെ പേരിലുള്ള ഒരു പുരാവസ്തുവും തായിഫിലില്ലെന്ന് ടൂറിസം, ദേശീയ പൈതൃക വകുപ്പും വ്യക്തമാക്കിയിരുന്നു. വിശദമായ അന്വേഷണവും പഠനവും നടത്തി ഹലീമ അല്‍സഅദിയയുടെ വീട് നിന്ന പ്രദേശം തന്നെയാണെന്ന് ഉറപ്പു വരുത്തിയാണ് ഇപ്പോള്‍ ഇവിടെ മസ്ജിദ് നിര്‍മിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നത്. ചരിത്രാന്വേഷികള്‍ക്ക് ഏറെ പ്രാധ്യാനമുള പ്രദേശങ്ങളിലൊന്നാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."