മലയോരം താണ്ടി സുധാകരന്‍
കണ്ണൂര്‍: യു.ഡി.എഫ് കണ്ണൂര്‍ പാര്‍ലമെന്റ് സ്ഥാനാര്‍ഥി കെ. സുധാകരന്‍ ഇന്നലെ മലയോരത്ത് പൊതുപര്യടനം നടത്തി. ഏഷ്യയിലെ എറ്റവും വലിയ ആദിവാസി പുനരധിവാസ കേന്ദ്രമായ ആറളം പഞ്ചായത്തില്‍ നിന്നായിരുന്നു ഇന്നലത്തെ മണ്ഡലപര്യടനം ആരംഭിച്ചത്. ആറളം അങ്ങാടിയില്‍ സണ്ണി ജോസഫ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.
പേരാവൂര്‍ മണ്ഡലത്തിലെ ആറളം, പായം, അയ്യങ്കുന്ന് പഞ്ചായത്തുകളിലാണ് സുധാകരന്‍ ഇന്നലെ പര്യടനം നടത്തിയത്. കേരള കോണ്‍ഗ്രസ്(ജേക്കബ്) സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ ഫിലിപ്പ് പര്യടനം ഉദ്ഘാടനം ചെയ്തു. കെ.വി ബഷീര്‍ അധ്യക്ഷനായി. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ബി.ജെ.പിയും സി.പി.എമ്മും കൂട്ടുകെട്ട് ഉണ്ടാക്കുന്നുവെന്ന് സുധാകരന്‍ ആറളത്ത് ആരോപിച്ചു. രാഹുല്‍ ഗാന്ധി വയനാടില്‍ സ്ഥാനാര്‍ഥിയായതോടെ ബി.ജെ.പിയും സി.പി.എമ്മും വിറളി പൂണ്ടവരായി മാറിയെന്നും യു.ഡി.എഫിനെ തോല്‍പിക്കാന്‍ അവിശുദ്ധ കൂട്ടുകെട്ടിന് ശ്രമം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."