HOME
DETAILS
MAL
20ാം നാള്‍, ഇന്ധന വില മുകളിലേക്കു തന്നെ; പെട്രോളിന് ലിറ്ററിന് 21 പൈസയും ഡീസലിന് 17 പൈസയും കൂടി
backup
June 26 2020 | 03:06 AM
ന്യൂഡൽഹി: തുടർച്ചയായ 20ാം ദിവസവും ഇന്ധനവില കൂട്ടി. പെട്രോളിന് ലിറ്ററിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്.
20 ദിവസത്തിനിടെ പെട്രോളിന് 8 രൂപ 23 പൈസയും ഡീസലിന് 10 രൂപ 21 പൈസയും കൂടി.
ക്രൂഡ് ഓയിലിന്റെ വില ഏറ്റവും കുറഞ്ഞ നിലയിലെത്തിയിട്ടും രാജ്യത്ത് ഇന്ധനവില ദിവസേന കൂട്ടുകയാണ്. ജൂൺ 7 മുതലാണ് എണ്ണക്കമ്പനികൾ ഇന്ധനവില കൂട്ടാൻ തുടങ്ങിയത്.
കേന്ദ്രസർക്കാർ എക്‌സൈസ് നികുതി കൂട്ടിയതോടെയാണ് ഇന്ധനവില വർധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."