HOME
DETAILS

കാത്തിരിപ്പിന് വിരാമം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ലിവര്‍പൂളിന്

  
backup
June 27, 2020 | 4:00 AM

english-premier-league

 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിനു വേ@ണ്ടിയുള്ള ലിവര്‍പൂളിന്റെ 30 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. പ്രീമിയര്‍ ലീഗ് യുഗത്തില്‍ ഇതാദ്യമായി ലിവര്‍പൂള്‍ കിരീടത്തിന് അവകാശികളായി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെല്‍സി മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തിയതോടെയാണ് ലിവര്‍പൂള്‍ ചാംപ്യന്‍മാരായത്. ഏഴു റൗണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് ലിവര്‍പൂളിന്റെ കിരീട നേട്ടം. സിറ്റിയേക്കാള്‍ 23 പോയിന്റ് മുന്നിലുള്ള ലിവര്‍പൂളിന്റെ കിരീടധാരണം നേരത്തേ തന്നെ ഉറപ്പായിരുന്നു. സിറ്റിക്കു നേരിയ സാധ്യതയെങ്കിലും നിലനിര്‍ത്താന്‍ ചെല്‍സിക്കെതിരേ ജയം അനിവാര്യമായിരുന്നു. എന്നാല്‍ ചെല്‍സിയോട് അവരുടെ മൈതാനത്ത് സിറ്റി തലകുനിച്ചതോടെ ലിവര്‍പൂള്‍ അര്‍ഹിച്ച കിരീടം സ്വന്തമാക്കുകയായിരുന്നു. 1990ലാണ് ലിവര്‍പൂള്‍ അവസാനമായി ഇംഗ്ലീഷ് ഫുട്‌ബോളിലെ ജേതാക്കളായത്. ഇത്തവണ കിരീടം നേടിയതോടെ പുതിയൊരു റെക്കോര്‍ഡും ലിവര്‍പൂള്‍ തങ്ങളുടെ പേരില്‍ കുറിച്ചു. ഏറ്റവും വേഗത്തില്‍ പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ടീമെന്ന നേട്ടത്തിനാണ് ക്ലോപ്പിന്റെ കുട്ടികള്‍ അവകാശികളായത്. സീസണില്‍ ഇനിയും ഏഴു കളികള്‍ നടക്കാനിരിക്കെയാണ് ലിവര്‍പൂള്‍ ഒന്നാംസ്ഥാനമുറപ്പിച്ചത്. പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ മറ്റൊരു ടീമും ഏഴു റൗ@ണ്ടുകള്‍ ബാക്കിനില്‍ക്കെ ചാംപ്യന്‍മാരായിട്ടില്ല. ഏഴ് റൗണ്ട് മത്സരങ്ങള്‍ ജയത്തോടെ പൂര്‍ത്തിയാക്കിയാല്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ടീം എന്ന നേട്ടവും ലിവര്‍പൂളിന് സ്വന്തമാക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരി ചുരത്തില്‍ ഇന്നും ഗതാഗതക്കുരുക്ക്; യാത്രാ ദുരിതം മൂന്നാം ദിവസത്തിലേക്ക്

Kerala
  •  a month ago
No Image

ആദ്യ ഹജ്ജ് സംഘം  ഇന്ന് തിരിച്ചെത്തും; ആദ്യം എത്തുന്നത് സ്വകാര്യ ഹജ്ജ് സംഘം

International
  •  a month ago
No Image

കേന്ദ്ര ഉത്തരവിൽ വലഞ്ഞ് കെ.എസ്.ആർ.ടി.സി; നിരത്തിലുള്ളത് കാലാവധി കഴിഞ്ഞ 2,000 ബസുകൾ

Kerala
  •  a month ago
No Image

പനവൂരില്‍ ഒന്നര വയസ്സുകാരന്റെ മരണം ക്രൂരമര്‍ദനം മൂലം; ശരീരത്തില്‍ 51 പരിക്കുകള്‍, അമ്മയും സുഹൃത്തും അറസ്റ്റില്‍

Kerala
  •  a month ago
No Image

സ്വന്തം വീടിനു മുന്നില്‍ ഇറച്ചിപ്പൊതി കൊണ്ടുവെച്ച് പരാതി നല്‍കി ഹിന്ദു യുവാവ്; വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം; സത്യം പുറത്തു കൊണ്ടു വന്ന് സിസിടിവി, താക്കീത് നല്‍കി വിട്ടയച്ച് പൊലിസ് 

National
  •  a month ago
No Image

ഐ.പി.എൽ ഫൈനൽ ഇന്ന്; ബംഗളൂരുവും ഗുജറാത്തും നേർക്കുനേർ

Cricket
  •  a month ago
No Image

കെ.എസ്.ആര്‍.ടി.സിയില്‍ ആശ്രിത നിയമന നടപടികള്‍ തുടങ്ങി; നിയമനം നടത്തുന്നത് 10 വർഷങ്ങൾക്കു ശേഷം

Kerala
  •  a month ago
No Image

'ആര്‍ത്തവം മാറ്റിനിര്‍ത്തേണ്ട ഒന്നല്ല, കുട്ടികള്‍ക്ക് വേണ്ടത് മികച്ച സൗകര്യങ്ങള്‍'; ആര്‍ത്തവ അവധിയില്‍ ഉമാ തോമസ് എംഎല്‍എ

Kerala
  •  a month ago
No Image

ശ്രീപത്മനാഭ ക്ഷേത്രത്തിലെ മോഷണ വിവാദം: പൊലിസ് റിപ്പോര്‍ട്ടിനെതിരേ ഭരണസമിതി കോടതിയിലേക്ക്

Kerala
  •  a month ago
No Image

യു.എ.ഇയില്‍ താപനില കുറയും; കാറ്റിനും കടലാക്രമണത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ് | UAE Weather Alert

Weather
  •  a month ago