വറുതിയുടെ കാലത്ത് കടലിന്റെ മക്കള്‍ക്ക് ആശ്വാസമേകാന്‍ പാണക്കാട് തങ്ങളെത്തി
കുമ്പള: വറുതിയുടെ കാലത്ത് കടലോരത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസവുമായി പതിവുതെറ്റാതെ ഇത്തവണയും പാണക്കാട് കുടുംബത്തില്‍ നിന്നു തങ്ങളെത്തി. ഇത്തവണ സാന്ത്വന സ്പര്‍ശം ചൊരിഞ്ഞ് എത്തിയത് അബ്ബാസ് അലി ശിഹാബ് തങ്ങളായിരുന്നു. ശക്തമായ മഴയെ പോലും വകവെക്കാതെയാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലോടെ തങ്ങള്‍ കൊയിപാടി കടപ്പുറത്തുവന്നു പ്രാര്‍ഥന നടത്തിയത്.
പതിവു തെറ്റാതെ 25 വര്‍ഷത്തിലേറെയായി തുടര്‍ന്നു പോന്ന ചടങ്ങാണിത്.പാണക്കാട് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ കാലം തൊട്ട് പാണക്കാട് കുടുംബത്തില്‍ നിന്ന് ഒരു പ്രതിനിധി ട്രോളിങ് നിരോധന കാലത്ത് മത്സ്യസമൃദ്ധിക്കായി കുമ്പള തീരദേശ പ്രദേശത്തു വന്നു പ്രാര്‍ഥന നടത്തുന്നതാണ്.
കടലോരത്ത് പ്രത്യേകം തയാര്‍ ചെയ്ത പതാക ഉയര്‍ത്തിയ ശേഷം പഴം മന്ത്രിച്ച് കടലിലേക്ക് എറിഞ്ഞു പ്രാര്‍ഥിച്ചു പോവുകയാണ്.
പാണക്കാട് തങ്ങന്മാര് വന്നു പ്രാര്‍ഥിച്ചാല്‍ സമൃദ്ധമായ മത്സ്യ സമ്പത്ത് ഉണ്ടാവുമെന്നാണ് മത്സ്യ ത്തൊഴിലാളികളുടെ വിശ്വാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."