നീലഗിരിയില്‍ 1.62 ലക്ഷം പിടികൂടി
ഊട്ടി: തമിഴ്നാട്ടില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഫ്ളെയിങ് സ്ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ നീലഗിരിയില്‍ രണ്ടിടങ്ങളില്‍ നിന്നായി രേഖകളില്ലാതെ സൂക്ഷിച്ച 1.62 ലക്ഷം രൂപ പിടികൂടി. ഊട്ടി ഫേണ്‍ഹില്ലില്‍ നടത്തിയ പരിശോധനയില്‍ കാറില്‍നിന്ന് 1.9 ലക്ഷവും ഊട്ടി തൊഡപ്പെട്ട ജങ്ഷനില്‍ നടത്തിയ പരിശോധനയില്‍ ഗൂഡല്ലൂര്‍ മാര്‍ത്തോമാ നഗര്‍ സ്വദേശിയില്‍നിന്ന് 53,000 രൂപയുമാണ് പിടികൂടിയത്.
വാഹന പരിശോധന; 4.87 ലക്ഷം പിടികൂടി
കല്‍പ്പറ്റ: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ രേഖകളില്ലാതെ കടത്തിയ 4,87,500 രൂപ പിടികൂടി. ലക്കിടിയില്‍ കെ.എസ്.ആര്.ടി.സി ബസ് യാത്രക്കാരനില്‍നിന്ന് 1,68,000 രൂപയും കല്‍പ്പറ്റയില്‍ കോഴിക്കോട് രജിസ്ട്രേഷന് വാഹനത്തില്‍നിന്ന് ഒരു ലക്ഷം രൂപയും പിടികൂടി. മാനന്തവാടിയില്‍ കൊടുവള്ളി രജിസ്ട്രേഷന് വാഹനത്തില്‍നിന്ന് 2,19,500 രൂപയും പിടികൂടി. വിവിധ സ്ഥലങ്ങളിലായി നടന്ന വാഹനപരിശോധയ്ക്ക് കല്‍പ്പറ്റ നിയോജക മണ്ഡലം ചാര്‍ജ് ഓഫിസറും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമായ അബ്ദുല്‍ ഹാരീസ്, വൈത്തിരി ഡെപ്യൂട്ടി തഹദില്ദാറും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമായ ജോയ് മാത്യു എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."