HOME
DETAILS

നിലമ്പൂരിലെ ക്രമവിരുദ്ധ പ്രശ്‌നങ്ങള്‍ അത്യന്തം ഗൗരവം: പ്രിന്‍സിപ്പല്‍ സെക്രട്ടറി

  
backup
April 22 2017 | 22:04 PM

%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7


നിലമ്പൂര്‍: നഗരസഭയില്‍ റിലയന്‍സ് ഇന്‍ഫോ കോം ലിമിറ്റഡിന് അനുമതി നല്‍കിയത് സംബന്ധിച്ച പരാതി അത്യന്തം ഗൗരവമുള്ളതാണെന്നും പരിശോധിച്ച് ഉടനടി നടപടി സ്വീകരിക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ ജോസ്. നഗരസഭ കൗണ്‍സിലര്‍ പി.എം ബഷീര്‍ തിരുവനന്തപുരത്ത് എത്തി പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് കാര്യങ്ങള്‍ വിശദീകരിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം തീരുമാനം അറിയിച്ചത്.
നഗരസഭ കൗണ്‍സിലര്‍മാരായ പി.എം ബഷീര്‍, മുസ്തഫ കളത്തുംപടിക്കല്‍, പി ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും  നഗരകാര്യ ഡയറക്ടര്‍ ഡോ. വാസുകിയക്കും പരാതി നല്‍കിയിരുന്നു. നഗരസഭാ കൗണ്‍സിലിന്റെ തീരുമാനമില്ലാതെ ചെയര്‍മാന്‍ മുന്‍കൂര്‍ അനുമതി നല്‍കിയത് ചട്ടലംഘനമാണെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. തറവാടക വേണ്ടെന്ന് വയ്ക്കാനുള്ള അധികാരം കൗണ്‍സിലിന് പോലുമില്ലാതിരിക്കെ സെകട്ടറിയും ചെയര്‍പേഴ്‌സണും നടത്തിയത് ഗുരുതരമായ നിയമവിരുദ്ധ പ്രവര്‍ത്തനമാണെന്ന് ഉദ്യോഗസ്ഥരെ നേരിട്ട് ബോദ്ധ്യപ്പെടുത്തി. സംഭവം പരിശോധിക്കുമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉറപ്പ് നല്‍കി. അതിനിടെ, നഗരസഭ ചെയര്‍പേഴ്‌സന്‍ 8.3.2017 ന് മുന്‍കൂര്‍ അനുമതി നല്‍കിയത് നഗരസഭാ കൗണ്‍സില്‍ നടന്ന അതേദിവസമാണെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ഒരു വര്‍ഷമായി മിനുട്ട്‌സിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ കൗണ്‍സിലര്‍മാര്‍ക്ക് നല്‍കാതിരുന്നതും സര്‍ക്കാറിലേക്ക് അയക്കാതിരുന്നതും ദൂരൂഹത വര്‍ധിപ്പിക്കാനിടയാക്കിയിരിക്കുകയാണ്. മിനുട്ട്‌സ് പിടിച്ചെടുത്ത് അന്വേഷണം നടത്തണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. 2017 മാര്‍ച്ച് മാസം നടന്ന യോഗങ്ങളില്‍ റിലയന്‍സിന് അനുകൂലമായി തീരുമാനങ്ങള്‍ എഴുതി ചേര്‍ത്ത് നിയമ വിരുദ്ധ നടപടി നിയമ വിധേയമാക്കാന്‍ ഗൂഢശ്രമങ്ങള്‍ നടക്കുന്നതായി ബഷീര്‍ ഉന്നത ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago