കൊടകര പഞ്ചായത്ത്; നികുതി പിരിവിലും പദ്ധതി നിര്‍വഹണത്തിലും 100 ശതമാനം
കൊടകര: 2018-19 വര്‍ഷത്തില്‍ കൊടകര പഞ്ചായത്ത് നികുതി പിരിവും പദ്ധതി നിര്‍വഹണവും 100 ശതമാനം പൂര്‍ത്തീകരിച്ചു.
വസ്തു നികുതിയിനത്തില്‍ 7465468 രൂപയും തൊഴില്‍ നികുതിയിനത്തില്‍ 7854210 രൂപയും വാടകയിനത്തില്‍ 4202368 രൂപയും പിരിച്ചെടുത്താണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്.
പദ്ധതി നിര്‍വഹണം, വികസന ഫണ്ട് ജനറല്‍ വിഭാഗം 17448000 രൂപയും പട്ടിക ജാതി വിഭാഗം 9984000 രൂപയും പട്ടിക വര്‍ഗ വിഭാഗം 67000 രൂപയും 14-ാം ധനകാര്യ കമ്മിഷന് അവാര്‍ഡ് തുക 9780854 രൂപയും മെയിന്റനന്‍സ് ഗ്രാന്റ്, റോഡ് വിഭാഗം 8904000 രൂപയും നോണ്‍ റോഡ് വിഭാഗം 3033308 രൂപയും ചെലവഴിച്ചു.
ഇതിനു പുറമേ തൊഴിലുറപ്പ് പദ്ധതി വഴി 24482869 രൂപ ചെലവഴിക്കുകയും 325 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ദിനങ്ങള്‍ നല്‍കുന്നതിനും സാധിച്ചിട്ടുണ്ട്.
പഞ്ചായത്ത് ഭരണ സമിതിയുടെയും ജീവനക്കാരുടെയും കൂട്ടായ പ്രവര്‍ത്തനം കൊണ്ടാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."