HOME
DETAILS

ചോര്‍ന്നൊലിച്ച് ചെട്ടിപ്പടിയിലെ മൃഗസംരക്ഷണ ഉപകേന്ദ്രം

  
backup
July 15, 2016 | 11:54 PM

%e0%b4%9a%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%9a%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa

പരപ്പനങ്ങാടി: ചോര്‍ന്നൊലിച്ച് ശോച്യാവസ്ഥയിലാണ് മൃഗസംരക്ഷണ വകുപ്പിന്റെ ചെട്ടിപ്പടി ആനപ്പടിയിലെ ഉപകേന്ദ്രം. വെള്ളവും വെളിച്ചവുമില്ലാത്ത ഇടുങ്ങിയ മുറിയിലാണ് ഒരു വനിതാ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ജോലി ചെയ്യുന്നത്. പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് ആയിരുന്നപ്പോഴാണ് ഇവിടെ ഈ കേന്ദ്രം തുടങ്ങുന്നത് ഗ്രാമപഞ്ചായത്ത് തന്നെയാണ് കെട്ടിട വാടക നല്‍കുന്നതും. മഴ പെയ്തതോടെ സദാ ഈര്‍പ്പം നിലനില്‍ക്കുന്ന ഈ ഒറ്റമുറിയില്‍ തന്നെയാണ് പ്രത്യേക ഊഷ്മാവില്‍ സൂക്ഷിക്കേണ്ട മരുന്നുകളും സൂക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ മരുന്നുകളുടെ ഗുണം നഷ്ടപ്പെടുന്നതായിപരക്കെ പരാതിയുമുണ്ട്. ശീതികരണ സംവിധാനത്തിനായി വൈദ്യുതി ലഭ്യമാക്കാനായി അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ കണക്ഷന്‍ ലഭിച്ചിട്ടില്ല.
നൈട്രജന്‍ ബേസില്‍ സൂക്ഷിക്കുന്ന കൃത്രിമ ബീജങ്ങള്‍ സൂക്ഷിക്കാനും ഇവിടെ പരിമിതികളേറെയാണ്. കുത്തിവെപ്പിനായി ബീജങ്ങള്‍ പുറത്തേക്ക് കൊണ്ടുപോകുന്നത് പ്രത്യേക തെര്‍മല്‍ ഫ്‌ലാസ്‌ക്കുകളിലാക്കിയാണ്.
ചെട്ടിപ്പടി തീരദേശത്തും അയ്യപ്പന്‍കാവ്, നെടുവ, കിഴ്ചിറ പ്രദേശങ്ങള്‍ക്ക് വടക്ക് വള്ളിക്കുന്ന് പഞ്ചായത്ത് അതിര്‍ത്തി വരെയുമുള്ള ജനങ്ങള്‍ മൃഗസംരക്ഷണത്തിനായി പ്രധാനമായും ആശ്രയിക്കുന്നത് ഈ ഉപകേന്ദ്രത്തേയാണ്. ഈ കേന്ദ്രം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുവാന്‍ പരപ്പനങ്ങാടി നഗരസഭയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നുമായിട്ടില്ല.
ചെട്ടിപ്പടിയില്‍ തന്നെ സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മൃഗസംരക്ഷണ ഉപകേന്ദ്രം മാറ്റി സ്ഥാപിക്കാനുള്ള നടപടി അധികാരികളുടെ ഭാഗത്തു നിന്നുണ്ടാകണമെന്നാണ് ക്ഷീര കര്‍ഷകരടക്കമുള്ളവര്‍ ആവശ്യപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഹർറം ഘോഷയാത്രയ്ക്കിടെ വിഷഗുളികകൾ വിതരണം ചെയ്ത് 15,000 പേരെ കൊല്ലാൻ ലക്ഷ്യമിട്ടതിന് അറസ്റ്റിലായ ഫയാസ് പ്രേംജി എക്‌സ് മുസ്‌ലിം

National
  •  7 days ago
No Image

കിഴക്കൻ സഊദിയിൽ സഊദി അരാംകൊ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം

International
  •  7 days ago
No Image

സഞ്ജുവടക്കം മൂന്നുപേരെ വെട്ടിനിരത്തി ടെക്ടര്‍; ഐറിഷ് കൊടുങ്കാറ്റിലും വീഴാതെ 'ഹിറ്റ്മാന്‍' റെക്കോർഡ്!

Cricket
  •  7 days ago
No Image

അയോധ്യ രാമക്ഷേത്രത്തിലെ തട്ടിപ്പ്: പ്രതികളുടെ ആസ്തിയിൽ നൂറിരട്ടി വർദ്ധനവ്; കാണിക്കപ്പണം കൊണ്ട് വാങ്ങിക്കൂട്ടിയത് ആഡംബര ഹോട്ടലുകളും ഭൂമിയും

National
  •  7 days ago
No Image

അരങ്ങേറ്റത്തിൽ അയർലൻഡിനെ കെട്ടുകെട്ടിച്ച് പ്രിൻസ് യാദവ്; ഇന്ത്യയ്ക്ക് 155 റൺസ് ലക്ഷ്യം

Cricket
  •  7 days ago
No Image

'കണ്ടാൽ സുന്ദരൻ, സ്വഭാവം ചെകുത്താന്റേത്'; മുഖ്യമന്ത്രി വി.ഡി സതീശനെതിരെ അധിക്ഷേപ പരാമർശവുമായി എം.എം. മണി

Kerala
  •  7 days ago
No Image

ഇത് ആഫ്രിക്കൻ വസന്തം! ലോകകപ്പിൽ വൻശക്തികളെ വിറപ്പിച്ച് 'ആഫ്രിക്കൻ വൻകരയുടെ പടയോട്ടം'; 10-ൽ 9 ടീമുകളും നോക്കൗട്ടിൽ!

Football
  •  7 days ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ധനബില്ലിൽ ഉൾപ്പെടുത്തിയതിൽ വിമർശനം; സ്വകാര്യ ലോബിയെ സഹായിക്കാനെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  7 days ago
No Image

ലീഡ്സ് പുച്ഛിച്ചു, സ്വന്തം രാജ്യം കൈവിട്ടു; ഇന്ന് കാനഡയുടെ നായകനായി ജെസ്സി മാർഷ്!

Football
  •  7 days ago
No Image

വിറങ്ങലിച്ച് ഫുട്ബോൾ ലോകം; വെനസ്വേലൻ ഭൂകമ്പത്തിൽ അർജന്റീനിയൻ താരത്തിന്റെ ഭാര്യക്കും രണ്ട് മക്കൾക്കും ദാരുണാന്ത്യം!

Football
  •  7 days ago