HOME
DETAILS
MAL
മഹിക്ക് ഇന്ന് 39
backup
July 07 2020 | 02:07 AM
റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണിക്ക് ഇന്ന് 39 വയസ്. ഇന്ത്യക്ക് ര@ണ്ട് ലോകകപ്പ് അടക്കം മൂന്ന് ഐ.സി.സി കിരീടങ്ങള്‍ സമ്മാനിച്ച ധോണി കളിക്കളത്തില്‍ നിന്നെടുത്ത നീ@ണ്ട ഇടവേളക്കിടയിലാണ് ജന്മദിനം ആഘോക്കുന്നത്.
അടുത്ത് നടക്കാനിരക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ധോണി ഉള്‍പ്പെടുമോ എന്നറിയാന്‍ ആരാധകര്‍ കാത്തിരിക്കുന്നതിനിടയിലാണ് ക്യാപ്റ്റന്‍ കൂള്‍ 39ാം വയസിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. എന്നാല്‍ വയസ് വെറും അക്കമാണെന്ന് പല പ്രാവിശ്യം കളിക്കളത്തില്‍ തെളിയിച്ച ധോണി 39ന്റെ ചെറുപ്പത്തിലും ഇന്ത്യക്ക് ലോകക്കപ്പ് കളിക്കുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍. അടുത്ത വെള്ളിയാഴ്ചയാകുന്നതോടെ ധോണി കളിക്കളത്തില്‍ നിന്ന് വിടപറഞ്ഞിട്ട് ഒരു വര്‍ഷം തികയും. കഴിഞ്ഞ ജൂലൈ 10ന് ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ സെമിഫൈനലില്‍ റണ്‍ഔട്ടായി മടങ്ങിയ ധോണി പിന്നീട് കളിക്കളത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല.
23ാം വയസില്‍ ഇന്ത്യക്ക് വേ@ണ്ടി അരങ്ങേറിയ റാഞ്ചിക്കാരനില്‍ നിന്ന് ഇന്ന് 39ാം വയസിലെത്തിയപ്പോഴേക്കും ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖഛായ തന്നെ മാറ്റാന്‍ ധോണിക്കായി. 2004ല്‍ നിരാശജനകമായ അരങ്ങേറ്റവും ആദ്യ മത്സരങ്ങളിലെ തുടര്‍ച്ചയായ പരാജയങ്ങളും തളര്‍ത്തിയേക്കാമായിരുന്ന ആ നീളന്‍ മുടിക്കാരനാണ് എല്ലാം അതിജീവിച്ച് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍, മികച്ച ഫിനിഷര്‍ എന്ന സ്ഥാനങ്ങള്‍ കൈയടക്കിയത്.
2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് 2013 ചാംപ്യന്‍സ് ട്രോഫി എന്നിവയാണ് ധോണിയെന്ന ക്യാപ്റ്റന്റെ മികച്ച നേട്ടങ്ങള്‍. 2017ല്‍ ക്യാപ്റ്റന്‍ സ്ഥാനം കോഹ്‌ലിക്ക് കൈമാറി കളിക്കളത്തില്‍ തുടരുകയായിരുന്നു. കൊവിഡിന് മുന്‍പ് ഐ.പി.എലിലൂടെ കളിക്കളത്തില്‍ തിരിച്ചെത്താനുള്ള പരിശ്രമത്തിലായിരുന്നു ധോണി. എന്നാല്‍ കൊവിഡ് വ്യാപനത്തോടെ എല്ലാം തകിടം മറിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."