HOME
DETAILS
MAL
യു.പിയില്‍ റോഡ് അപകടങ്ങളില്‍ എട്ടുപേര്‍ മരിച്ചു
backup
April 23 2017 | 21:04 PM
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വിവിധ സ്ഥലങ്ങളിലുണ്ടായ റോഡ് അപകടങ്ങളില്‍ ദമ്പതികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചു. ആറുപേര്‍ക്ക് പരുക്കേറ്റു. സംസ്ഥാനത്തെ ലഖിംപൂര്‍, ഫറൂഖാബാദ്, ദിയോറ എന്നിവിടങ്ങളിലാണ് അപകടങ്ങളുണ്ടായത്.
വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന യാത്രികരുടെ ബൈക്ക് ട്രക്കിലിടിച്ചാണ് മൂന്നുപേര്‍ മരിച്ചത്. ലഖിംപൂരില്‍ പിലിഭിത്ത്-ബസ്തി ദേശീയ പാതയില്‍ വച്ചായിരുന്നു അപകടം. ഫറൂഖാബാദിലുണ്ടായ അപകടത്തില്‍ മൂന്നുപേരാണ് മരിച്ചത്. അഞ്ചുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം.
അതിവേഗതയില്‍ വന്ന വാഹനമിടിച്ചാണ് ദിയോറയില്‍ രണ്ടുപേര്‍ മരിക്കാനിടയായ അപകടമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."