HOME
DETAILS

ചോക്കലേറ്റ് പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത; ഡാര്‍ക്ക് ചോക്കളേറ്റ് അല്‍ഷിമേഴ്‌സ് തടയും

  
backup
April 24, 2017 | 2:52 AM

%e0%b4%9a%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%87%e0%b4%ae%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95

ലോസ് ഏഞ്ചലെസ്: ചോക്കലേറ്റ് പ്രേമികളായ കുട്ടികളെ പല്ല് ചീത്തയാകുമെന്ന് പറഞ്ഞായിരുന്നു രക്ഷിതാക്കള്‍ ഇതുവരെ ചോക്കലേറ്റ് കഴിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നത്. എന്നാല്‍ ഡാര്‍ക്ക് ചോക്കലേറ്റ് തലച്ചോറിനെ വിവിധ അസുഖങ്ങളില്‍നിന്ന് രക്ഷിക്കുമെന്നും പ്രായമേറുമ്പോള്‍ ഉണ്ടാവുന്ന അല്‍ഷിമേഴ്‌സടക്കമുള്ള രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുമെന്നുമാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ചോക്കലേറ്റിനെക്കുറിച്ചുള്ള കൗതുകകരമായ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഓര്‍മശക്തി നിലനിര്‍ത്താനും തലച്ചോറിനെ ആരോഗ്യത്തോടെ നിലനിര്‍ത്താനും സഹായിക്കുന്ന പല വിറ്റാമിനുകളും ഡാര്‍ക്ക് ചോക്കലേറ്റില്‍ അടങ്ങിയിട്ടുണ്ട്. പ്രായമാകുമ്പോള്‍ തലച്ചോറിന്റെ താളം തെറ്റിക്കുന്ന ഓക്‌സിഡേറ്റീവുകള്‍ മൂലമുണ്ടാകുന്ന സമ്മര്‍ദം, അല്‍ഷിമേഴ്‌സ് തുടങ്ങിയ അസുഖങ്ങള്‍ ഒരു പരിധിവരെ തടയാനും ഡാര്‍ക്ക് ചോക്കലേറ്റിനാകുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

എലികളിലാണ് അവര്‍ പരീക്ഷണം നടത്തിയത്. ഇതിനായി പ്രായമേറിയ എലികള്‍ക്ക് ചോക്കലേറ്റ് നല്കുകയും കുഞ്ഞെലികളുടെ മാനസികനിലയോട് അവയുടെ മാനസികനില താരതമ്യം നടത്തുകയും ചെയ്തു. രണ്ടാഴ്ചക്കാലം നീണ്ടുനിന്ന പരീക്ഷണത്തില്‍ രണ്ട് കൂട്ടം എലികളുടെയും മാനസിക അവസ്ഥ ഒരേപോലെ കാണപ്പെട്ടെന്ന് ഗവേഷകര്‍ അറിയിച്ചു. പരീക്ഷണത്തിനുപയോഗിച്ച 26 മാസം പ്രായമുള്ള എലികളുടെ മാനസിക നിലയിലുണ്ടായ മാറ്റം അത്ഭുതപ്പെടുത്തിയെന്നും അവയുടെ ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മര്‍ദത്തില്‍ ഞെട്ടിപ്പിക്കുന്ന വ്യത്യാസമുണ്ടായെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.

എലികളില്‍ പരീക്ഷിച്ച് വിജയിച്ചതിനാലും മനുഷ്യരില്‍ വൈറ്റ് ചോക്കലേറ്റും ഡാര്‍ക്ക് ചോക്കലേറ്റും ഉണ്ടാക്കുന്ന ഹോര്‍മോണ്‍ വ്യതിയാനം പരീക്ഷിച്ച് തെളിഞ്ഞിട്ടുള്ളതിനാലും ഇതൊരു വഴിത്തിരിവാകും എന്ന് പ്രതീക്ഷിക്കുന്നതായും അധികമായാല്‍ അമൃതും വിഷം എന്നത് ഓര്‍ക്കണമെന്നും എക്‌സ്പിരിമെന്റല്‍ ബയോളജി മാഗസിനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അണുബോംബ് വർഷിച്ചാലും ചവിട്ടിയരച്ചാലും വീണ്ടും എഴുന്നേൽക്കുന്ന'; കോക്രോച്ച് ജനത പാർട്ടിക്ക് പിന്തുണയുമായി ബിനീഷ് കോടിയേരി, 'ഞാനുമൊരു കോക്രോച്ച്' എന്ന് പ്രഖ്യാപനം

Kerala
  •  2 months ago
No Image

മതംമാറാൻ വിസമ്മതിച്ചതിന് കുടിവെള്ളവും ഉപജീവനവും വിലക്കി; ഛത്തീസ്ഗഢിൽ ക്രൈസ്‌തവ കുടുംബങ്ങൾ കടുത്ത സാമൂഹിക ബഹിഷ്‌കരണത്തിൽ

National
  •  2 months ago
No Image

മിന്നും ഫോമിലുള്ള ഭുവനേശ്വറിന് സൺറൈസേഴ്സ് ബാറ്റിങ് നിരയുടെ പ്രഹരം; ഐപിഎല്ലിലെ നാണക്കേടിന്റെ റെക്കോർഡിൽ ഒന്നാമത്

Cricket
  •  2 months ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: നാളെ നടപടിയുണ്ടാകില്ല, സർക്കാർ താമസക്കാർക്കൊപ്പം; ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി റോജി എം. ജോൺ

Kerala
  •  2 months ago
No Image

മാന്നാർ കുളിക്കടവ് അക്രമം: വീട്ടമ്മയെ പീഡിപ്പിക്കാനും വെള്ളത്തിൽ മുക്കിക്കൊല്ലാനും ശ്രമിച്ച പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്; പ്രതി ബംഗളൂരുവിലേക്ക് കടന്നതായി സൂചന

Kerala
  •  2 months ago
No Image

ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; ബഹ്റൈന് ട്രംപിന്റെ ഉറപ്പ്

bahrain
  •  2 months ago
No Image

സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ച് അഭിഷേക് ഷോ; മുന്നിലുള്ളത് വൈഭവ് സൂര്യവംശി മാത്രം, ഐപിഎല്ലിൽ വമ്പൻ നേട്ടം!

Cricket
  •  2 months ago
No Image

കുവൈത്തിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; അന്താരാഷ്ട്ര വിമാന സർവീസുകൾ ജൂൺ മുതൽ ഘട്ടം ഘട്ടമായി പുനരാരംഭിക്കും

Kuwait
  •  2 months ago
No Image

'ഒരൊറ്റ കേസ് മതി, അതിർത്തികൾ കടന്ന് പടരാൻ'; എബോള വ്യാപനത്തിൽ കടുത്ത മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

International
  •  2 months ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനം; അബുദബിയിൽ കശാപ്പുശാല അടപ്പിച്ചു, കഴിഞ്ഞ മാസം പൂട്ടിച്ചത് ആറോളം ഭക്ഷ്യ സ്ഥാപനങ്ങൾ

uae
  •  2 months ago