HOME
DETAILS

റസിഡൻഷ്യൽ ഏരിയയിൽ അഭ്യാസപ്രകടനം; വാഹനം പിടിച്ചെടുത്ത് ദുബൈ പൊലിസ്

  
May 22, 2026 | 11:26 AM

vehicle seized by dubai police for stunt driving in residential area

ദുബൈ: റസിഡൻഷ്യൽ ഏരിയയിൽ അഭ്യാസപ്രകടനം നടത്തിയ വാഹനം പിടിച്ചെടുത്ത് ദുബൈ പൊലിസ്. ഊദ് അൽ മുതീന പ്രദേശത്താണ് താമസക്കാർക്ക് വലിയ രീതിയിൽ ശബ്ദശല്യം ഉണ്ടാക്കിക്കൊണ്ട് യുവാവ് അഭ്യാസ പ്രകടനം നടത്തിയത്. ടയറുകൾ റോഡിൽ ഉരച്ച് മനഃപൂർവ്വം വലിയ ശബ്ദമുണ്ടാക്കിയതിനാണ് പൊലിസ് നടപടി സ്വീകരിച്ചത്.

രഹസ്യ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ ട്രാഫിക് പട്രോളിംഗ് വിഭാഗമാണ് നിയമലംഘനം നടത്തിയ ഡ്രൈവറെ തടഞ്ഞുനിർത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഡ്രൈവർ കുറ്റം സമ്മതിച്ചു. ഇതേത്തുടർന്ന് വാഹനം ഉടനടി കണ്ടുകെട്ടുകയും ഡ്രൈവർക്കെതിരെ കർശനമായ നിയമനടപടികൾ ആരംഭിക്കുകയുമായിരുന്നു.

വാഹനങ്ങളിൽ വരുത്തുന്ന അനധികൃത മാറ്റങ്ങളും സ്റ്റണ്ടുകളും വെറുമൊരു ഗതാഗത നിയമലംഘനം മാത്രമല്ലെന്ന് ദുബൈ പൊലിസ് മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവൃത്തികൾ ജനങ്ങളുടെ സമാധാനപരമായ ജീവിതത്തെയും സുരക്ഷിതത്വത്തെയും ബാധിക്കുന്ന നിഷേധാത്മക പെരുമാറ്റമാണെന്ന് ട്രാഫിക് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ എസ്സാം ഇബ്രാഹിം അൽ അവാർ വ്യക്തമാക്കി.

അശ്രദ്ധമായ ഡ്രൈവിംഗ് മൂലം പൊതുസ്വത്തിന് കേടുപാടുകൾ സംഭവിച്ചതായും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം പെരുമാറ്റം ഡ്രൈവറുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും ജീവന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. പ്രത്യേകിച്ച് കുടുംബങ്ങൾ താമസിക്കുന്ന മേഖലകളിൽ ഇത്തരം പ്രവൃത്തികൾ ജനങ്ങളിൽ ഭയവും ആശങ്കയും ഉണ്ടാക്കുന്നുണ്ട്.

റോഡുകൾ അഭ്യാസപ്രകടനങ്ങൾ നടത്താനോ അപകടകരമായ പരീക്ഷണങ്ങൾക്കോ ഉള്ള സ്ഥലമല്ലെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. പൊതുസമാധാനത്തിന് ഭംഗം വരുത്തുന്ന ഇത്തരം നിയമലംഘനങ്ങളോട് പൊലിസ് യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ല. നിയമം ലംഘിക്കുന്നവർ കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും ബ്രിഗേഡിയർ എസ്സാം ഇബ്രാഹിം അറിയിച്ചു.

ഗുരുതരമായ നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ 2023 ലെ ലോക്കൽ ഡിക്രി നമ്പർ 30 പ്രകാരമായിരിക്കും നടപടി. പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകിട്ടണമെങ്കിൽ ഡ്രൈവർമാർ 50,000 ദിർഹം വരെ പിഴയായി ഒടുക്കേണ്ടി വരും. ട്രാഫിക് സുരക്ഷ ഉറപ്പാക്കാൻ പൊതുജനങ്ങൾ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ദുബൈ പൊലിസ് അഭ്യർത്ഥിച്ചു.

 

dubai police seized a vehicle after a driver performed dangerous stunts and created noise disturbance in a residential area of oud al muteena. authorities warned that reckless driving and illegal vehicle modifications threaten public safety and may result in strict penalties and heavy fines.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാളയത്ത് അതിഥി തൊഴിലാളിയുടെ കഴുത്തിൽ കത്തിവെച്ച് ഗൂഗിൾ പേ വഴി പണം തട്ടിയ കേസ്; പൊലിസിനെ വെട്ടിച്ച് ഓടിയ പ്രതി പിടിയിൽ

Kerala
  •  7 days ago
No Image

കുട്ടനാട് എംഎൽഎയുടെ വാഹനമിടിച്ച് യുവാവിന് ഗുരുതര പരുക്ക്; എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ

Kerala
  •  7 days ago
No Image

വടക്കന്‍ ജര്‍മ്മനിയില്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിവെപ്പ്; ആറുമരണം; അക്രമികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ പിടിയില്‍ 

International
  •  7 days ago
No Image

തിരുവനന്തപുരം നഗരസഭയിലെ കയ്യാങ്കളി: ബിജെപി കൗൺസിലർമാർക്കെതിരെ കോൺഗ്രസ് വനിതാ കൗൺസിലർമാർ പരാതി നൽകി

Kerala
  •  7 days ago
No Image

റാസ് തനൂറ ഹെലികോപ്റ്റര്‍ ദുരന്തം; സഊദിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗള്‍ഫ്അറബ് രാജ്യങ്ങള്‍

Saudi-arabia
  •  7 days ago
No Image

ഫഹാഹീല്‍ എക്‌സ്പ്രസ് വേയില്‍ സഞ്ചരിച്ചിരുന്ന ക്രെയിനിന് തീപിടിത്തം; ആളപായമില്ല

Kuwait
  •  7 days ago
No Image

മരണത്തെ തോൽപ്പിച്ച് 106 മണിക്കൂർ; വെനസ്വേലയിൽ ഇരട്ട ഭൂചലനത്തിൽ തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും 21-കാരനെ രക്ഷപ്പെടുത്തി

International
  •  7 days ago
No Image

സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

Kerala
  •  7 days ago
No Image

കളിയാക്കിയെന്ന് ആരോപണം; ഏഴാം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച് അധ്യാപകന്‍; കേസെടുത്ത് പൊലിസ്

Kerala
  •  7 days ago
No Image

ആറു മാസം പ്രായമുള്ള മിയ മരിയയുടെ ജീവൻ രക്ഷിക്കാൻ കൈകോർക്കാം; ചികിത്സയ്ക്ക് വേണ്ടത് 16 കോടി രൂപ

Kerala
  •  7 days ago