HOME
DETAILS

സിവില്‍ സര്‍വിസ് പരീക്ഷയില്‍ 132ാം റാങ്ക്; ചെമ്പഴന്തിക്ക് അഭിമാനമായി ജിഷ്ണു

  
backup
April 07, 2019 | 4:31 AM

%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af

പോത്തന്‍കോട്: കൊന്നമൂട് കുടുംബത്തിലെ ഭഗവതിപുരത്തെ കണിക്കൊന്ന വീട്ടില്‍ മേട വിഷുക്കണിയായി സിവില്‍ സര്‍വിസ് റാങ്കിന്റെ കണിക്കൊന്ന മധുരം. ചെമ്പഴന്തി ഞാണ്ടൂര്‍ക്കോണം കണിക്കൊന്ന വീട്ടില്‍ രാജു ജഗദ ദമ്പതികളുടെ മകന്‍ ജിഷ്ണു ജെ. രാജുവാണ് സിവില്‍ സര്‍വിസ് പരീക്ഷയില്‍ 132 മത് റാങ്ക് നേടി സംസ്ഥാനത്ത് നാലാമതെത്തിയത്. ദൃഢനിശ്ചയത്തോടെയുള്ള കഠിനാധ്വാനവും ആത്മവിശ്വാസവും സ്ഥിരോത്സാഹവും മത്സരാധിഷ്ഠിതമായ മാനസികാവസ്ഥയുമാണ് സിവില്‍ സര്‍വിസ് നേടാന്‍ മുന്നോട്ട് നയിച്ചതെന്നാണ് ജിഷ്ണു പറയുന്നത്.മുന്‍പ് മൂന്നുതവണ പരീക്ഷ എഴുതിയപ്പോഴും തോല്‍വിയായിരുന്നു ഫലം. എന്നാല്‍ പിന്മാറാന്‍ തയ്യാറല്ലായിരുന്നു. വിജയിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തോടെ തുടര്‍ന്നും പരീക്ഷ എഴുതാന്‍ മുന്നിട്ടിറങ്ങി. ഐ.എ.എസ് ചെറുപ്രായത്തില്‍ തന്നെ സ്വപ്നം കണ്ടിരുന്നു. ജീവിത സാഹചര്യങ്ങളോട് പോരാടി ലക്ഷ്യം യാഥാര്‍ഥ്യമാക്കുന്നതുവരെ പരിശ്രമം തുടരുകയും ചെയ്തു. കെ.എസ്.ഇ.ബി ശ്രീകാര്യം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇലക്ട്രിക്കല്‍ വര്‍ക്ക് കോണ്‍ട്രാക്ടറാണ് ചെമ്പഴന്തി കൊന്നമൂട്ടില്‍ കുടുംബാംഗമായ പിതാവ് രാജു. സഹോദരന്‍ വിഷ്ണു ഇന്ത്യന്‍ ആര്‍മിയില്‍ മേജറാണ്. ചേങ്കോട്ടുകോണം എസ്.എന്‍ പബ്ലിക് സ്‌കൂളിലും ആര്യ സെന്‍ട്രല്‍ സ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ ശേഷമാണ് സര്‍ക്കാരിന്റെ സിവില്‍ സര്‍വിസ് അക്കാദമിയില്‍ ചേര്‍ന്ന് പഠിച്ചത്. മൂന്നുതവണ പരീക്ഷ എഴുതിയപ്പോഴും പാസായെങ്കിലും ഇന്റര്‍വ്യൂവില്‍ പരാജയപ്പെടുകയായിരുന്നു. എന്നിട്ടും പിന്മാറാതെ നാലാം തവണയാണ് പൊരുതി ജയിക്കാനായതെന്ന് ജിഷ്ണു പറയുന്നു.
ഇതിനിടയില്‍ ബാങ്ക് പരീക്ഷയെഴുതി ആര്‍.ബി.ഐ മുംബൈ ബ്രാഞ്ചില്‍ ഒരുവര്‍ഷമായി മാനേജരായി ജോലി ചെയ്യുകയാണ്. സിവില്‍ സര്‍വിസ് അക്കാദമിയില്‍ ആദ്യതവണ ക്ലാസിന് പോയതൊഴിച്ചാല്‍ പിന്നീടെല്ലാം സ്വയം പരിശീലിക്കുകയായിരുന്നു. ഇതിനിടെ മണ്ണന്തലയിലെ എസ്.സി, എസ്.ടി സിവില്‍ സര്‍വ്‌സ് അക്കാദമയില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണീരോടെ അന്ത്യാജ്ഞലി അര്‍പ്പിച്ച് ആയിരങ്ങള്‍; സലീംകുമാറിന് വിട നല്‍കി നാട്

Kerala
  •  14 days ago
No Image

ദുബൈ ഹാർബറിനെയും ശൈഖ് സായിദ് റോഡിനെയും ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ 90% പണികളും പൂർത്തിയായി

uae
  •  14 days ago
No Image

ഇടുക്കിയില്‍ രാത്രിയാത്രയ്ക്ക് നിയന്ത്രണം; വൈകിട്ട് 7 മുതല്‍ പുലര്‍ച്ചെ 6 വരെ വിലക്ക്

Kerala
  •  14 days ago
No Image

ഇന്ധനവില കൂടിയെങ്കിലും പതറാതെ യുഎഇ ഡ്രൈവർമാർ; ചെലവ് കുറയ്ക്കാൻ പുത്തൻ വഴികൾ; ആഴ്ചയിൽ ലാഭിക്കുന്നത് 100 ദിർഹം വരെ

uae
  •  14 days ago
No Image

'മത്സര ദിവസം മാത്രം വരുക, കഴിഞ്ഞാല്‍ ഉടന്‍ തിരിച്ചു പോവുക'; ഇറാന്‍ ടീമിന് കടുത്ത നിയന്ത്രണവുമായി യു.എസ്

Football
  •  14 days ago
No Image

'നട്ടതല്ല സാറേ, തനിയെ മുളച്ചതാ'; വീട്ടുവളപ്പില്‍ 360 സെന്റിമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി, മധ്യവയസ്‌കന്‍ അറസ്റ്റില്‍

Kerala
  •  14 days ago
No Image

ഗൾഫ് യാത്രക്കാർക്ക് തിരിച്ചടി; യുഎഇയിൽ നിന്നും പ്രമുഖ അറബ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 35% വരെ വർദ്ധിച്ചേക്കും

uae
  •  14 days ago
No Image

ബംഗാളില്‍ മദ്രസകളുടെ ഡാറ്റകള്‍ ശേഖരിക്കാന്‍ സുവേന്ദു സര്‍ക്കാര്‍; നീക്കം വന്ദേമാതരം നിര്‍ബന്ധമാക്കിയതിന് പിന്നാലെ

Kerala
  •  14 days ago
No Image

ബറക്ക ആണവനിലയത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണം; അന്താരാഷ്ട്ര സംരക്ഷണം വേണമെന്ന് യുഎഇ

uae
  •  14 days ago
No Image

പരിശോധന ശക്തമാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ്; ഷിഗല്ല തടയാന്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍

Kerala
  •  14 days ago