HOME
DETAILS
MAL
പ്രതിഷേധ സമരങ്ങളെ അടിച്ചമര്‍ത്തുന്നത് ജനാധിപത്യ വിരുദ്ധം: പി.കെ കുഞ്ഞാലിക്കുട്ടി
backup
July 11 2020 | 02:07 AM
മലപ്പുറം: പ്രതിഷേധ സമരങ്ങളെ അടിച്ചമര്‍ത്തുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. കോഴിക്കോട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കുനേരെ പൊലിസ് നടത്തിയത് ഏകപക്ഷീയമായ അക്രമമാണ്.
കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് എല്ലായിടത്തും സമരങ്ങള്‍ നടത്തിയത്. പ്രതികരണം വരുന്നുവെന്നു കാണുമ്പോഴേക്കും അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. കൊവിഡ് കാലത്ത് ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാക്കി യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നത്. സമരങ്ങളില്ലാതിരിക്കണമെങ്കില്‍ ശരിയായ നടപടികള്‍ ഉണ്ടാവണം. ഒളിച്ചുകളി നടത്തിയാല്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകും. നയതന്ത്രചാനല്‍ ഉപയോഗപ്പെടുത്തി സ്വര്‍ണക്കടത്ത് നടത്തിയ പ്രവര്‍ത്തനത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ചെന്നെത്തിയിരിക്കുന്നത്. കേസിലെ പ്രതിയെ കണ്ടെത്താന്‍ ഇത്ര സാഹസപ്പെടുന്നതിനാലാണ് സംഭവത്തില്‍ ഒളിച്ചുകളിയുണ്ടെന്നു ജനം സംശയിക്കുന്നത്. അതുകൊണ്ടാണ് യുവാക്കള്‍ പ്രതികരിക്കുന്നതും. ഇത്രയും വലിയ പ്രശ്‌നം യു.ഡി.എഫിനു ഏറ്റെടുക്കാതിരിക്കാന്‍ കഴിയില്ലെന്നും എല്ലാ ഏജന്‍സികളേയും ഉള്‍പ്പെടുത്തി സത്യസന്ധമായ അന്വേഷണമാണ് വേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."