80 വര്‍ഷങ്ങള്‍ക്ക് ശേഷം പാട്ടബാക്കി വീണ്ടും അരങ്ങില്‍
എരുമപ്പെട്ടി: അരങ്ങില്‍ ഒരു കൈ നോക്കാനൊരുങ്ങി കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ. കര്‍ഷകന്റേയും കുടിയാന്റേയും അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കായി 80 വര്‍ഷങ്ങള്‍ക്ക് മുന്‍പ് രചിച്ച പാട്ടബാക്കിയെന്ന നാടകത്തിലാണ് കെ.വി അബ്ദു ഖാദര്‍ എം.എല്‍.എ വേഷമിടുന്നത്. പാട്ടബാക്കിയുടെ 80ാം വാര്‍ഷികത്തില്‍ ജന്‍മദേശമായ ഞമനേങ്ങാട് തിയറ്റര്‍ വില്ലേജാണ് നാടകം പുനരാവിഷ്‌കരിച്ച് അരങ്ങിലെത്തിക്കുന്നത്.
കേരളത്തിന്റെ ഇരുണ്ട ഭൂതകാലത്തില്‍ സാമൂഹിക സമത്വത്തിന് വേണ്ടി വാദിച്ച ആദ്യത്തെ രാഷ്ട്രീയ സാമൂഹിക നാടകമായ പാട്ടബാക്കി രചിച്ചത് കമ്മ്യൂണിസ്റ്റ് ആചാര്യനായ കെ. ദാമോദരനാണ്. 1937 തൃശൂര്‍ ജില്ലയിലെ വൈലത്തൂര്‍ കുരഞ്ഞിയൂര്‍ പ്രദേശത്ത് നടന്ന പൊന്നാണി താലൂക്ക് കര്‍ഷക സംഘം സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ ഇം.എം.എസ് നമ്പൂതിരിപ്പാടിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അദ്ദേഹം നാടകത്തിന്റെ രചന നിര്‍വഹിച്ചത്.
സമ്മേളനത്തിന്റെ നടത്തിപ്പിനായി ഞമനേങ്ങാട് കടലായി മനയിലെത്തിയ ഇം.എം.സ്, എ.കെ.ജി ഉള്‍പ്പടെയുള്ള നേതാക്കള്‍ നടത്തിയ കൂടിയാലോചനയിലാണ് കര്‍ഷരെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി ഒരു നാടകം അവതരിപ്പിക്കണമെന്ന തീരുമാനമുണ്ടായത്.
കര്‍ഷകരുടെ ദുരിതപൂര്‍ണ്ണമായ ജീവിതത്തിന്റെ നേര്‍കാഴ്ചയാകണം നാടകമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. അത്തരമൊരു നാടകം മലയാളത്തില്‍ ആരും എഴുതിയിട്ടില്ലാത്തതിനാല്‍ ഇം.എം.എസ് ആ ദൗത്യം കെ ദാമോദരനെ ഏല്‍പ്പിക്കുകയായിരുന്നു. എ.കെ.ജി, കെ.പി.ആര്‍ ദാമോദരന്‍, പി.ശേഖരന്‍ തുടങ്ങിയവരാണ് നാടകത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പാട്ടബാക്കിയുടെ 80ാം വാര്‍ഷികത്തില്‍ സമകാലിക രാഷ്ട്രീയ സാമൂഹ്യ വ്യവസ്ഥകളുമായി സംയോജിപ്പിച്ചാണ് വീണ്ടും അരങ്ങിലെത്തിക്കുന്നത്.
മാധ്യമ പ്രവര്‍ത്തകനായ കെ.ഗിരീഷ് പുനരാഖ്യാനം നടത്തിയ നാടകത്തില്‍ കമ്യൂണിസ്റ്റ് നേതാവായി തന്നെയാണ് കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ വേഷമിടുന്നത്.
നാടക പ്രവര്‍ത്തകരായ പ്രദീപ് നാരായണന്‍ സംവിധാനവും അസീസ് പെരിങ്ങോട് സഹസംവിധാനവും നിര്‍വഹിക്കുന്ന നാടകത്തില്‍ സിനിമ, സീരിയല്‍ അഭിനേതാക്കളായ സുരേന്ദ്രന്‍ ചാലിശ്ശേരി, രജനി മുരളി എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നാരായണന്‍ ആത്രപ്പുള്ളിയാണ് നാടകത്തിന്റെ നിര്‍മാണ നിര്‍വഹണം നടത്തുന്നത്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വേരുറപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച പാട്ടബാക്കി മെയ് ഒന്നിനു വൈകീട്ട് ആറിനു ഗുരുവായൂര്‍ ടൗണ്‍ ഹാളില്‍ അരങ്ങേറും. കേരള നിയമ സഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."