ജിഷ്ണു പ്രണോയ് വിഷയത്തില്‍ സര്‍ക്കാര്‍ നയം സ്വാഗതാര്‍ഹം: എളമരം കരീം
മുക്കം: സ്വാശ്രയ വിദ്യാഭാസ മേഖലയിലെ ചൂഷണങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ദിശാബോധത്തോടെയുള്ള കര്‍ശന നിലപാടുകളാണ് ഗവണ്മെന്റ് സ്വീകരിക്കുന്നതെന്നും ജിഷ്ണു പ്രണോയ് പ്രശ്നത്തില്‍ ആവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുïെന്നും എളമരം കരീം. സംസ്ഥാനചരിത്രത്തിലാദ്യമായി ഒരു സ്വാശ്രയ കോളജ് മാനേജരെ ജയിലിലടച്ച ഗവണ്മന്റാണ് പിണറായിയുടേത്.
മൂന്നാറില്‍ യഥാര്‍ത്ഥ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ച് മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. കെ.കെ. ഉണ്ണിക്കുട്ടി ദിനാചരണത്തോടനുബന്ധിച്ച് സി.പി.ഐ.എം മുക്കത്ത് നടത്തിയ ബഹുജന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവമ്പാടി ഏരിയാ സെക്രട്ടറി ടി. വിശ്വനാഥന് അധ്യക്ഷനായി. ലോക്കലുകളിലെ പാര്‍ട്ടി ഫï് സെക്രട്ടറിമാരില്‍ നിന്ന് എളമരം ഏറ്റുവാങ്ങി. ജോര്‍ജ് എം തോമസ് എം.എല്‍.എ, ഇ രമേശ് ബാബു, കെ സുന്ദരന്‍, എ കെ ഉണ്ണികൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."