HOME
DETAILS

മഹിജക്കെതിരായ അക്രമം: എസ്.ഐ മനുഷ്യാവകാശ കമ്മിഷന്‍ മുന്‍പാകെ മൊഴി നല്‍കി

  
backup
April 24 2017 | 23:04 PM

%e0%b4%ae%e0%b4%b9%e0%b4%bf%e0%b4%9c%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82-%e0%b4%8e%e0%b4%b8-2


തിരുവനന്തപുരം: ഡി.ജി.പി ആസ്ഥാനത്ത് മഹിജയെ അക്രമിച്ച സംഭവത്തില്‍ മ്യൂസിയം എസ്.ഐ എ. സുനില്‍കുമാര്‍ മനുഷ്യാവകാശ കമ്മിഷന്‍ മുന്‍പാകെ ഹാജരായി മൊഴി നല്‍കി. മഹിജയെ താന്‍ മര്‍ദിച്ചിട്ടില്ലെന്നും വനിതാ പൊലിസാണ് അവരെ മാറ്റിയതെന്നും സുനില്‍കുമാര്‍ രേഖാമൂലം മൊഴി നല്‍കി. ഡി.ജി.പിയെ കാണാന്‍ അവസരമുണ്ടായിട്ടും മഹിജയുടെ കുടുംബം തയാറായില്ല. സമരം നിരോധിച്ച സ്ഥലത്ത് പ്രതിഷേധിച്ചിട്ടും യാതൊരു തരത്തിലുള്ള അക്രമസംഭവങ്ങളുടെ തങ്ങളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും സുനില്‍കുമാറിന്റെ മൊഴിയില്‍ പറയുന്നു.
അതിനിടെ സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവായി. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, ജില്ലാ പൊലിസ് മേധാവി ജി. സ്പര്‍ജന്‍ കുമാര്‍ എന്നിവരോട് ഏപ്രില്‍ 24നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസ് പരിഗണിക്കുന്നത് അടുത്ത മാസത്തേക്ക് മാറ്റി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago