മണിയുടെ രാജി ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ നിരാഹാര സമരം തുടങ്ങി
തൊടുപുഴ: എം.എം മണിയുടെ അശ്ലീല പ്രസംഗത്തെത്തുടര്‍ന്ന് മൂന്നാറില്‍ പെമ്പിളൈ ഒരുമൈയുടെ പേരില്‍ ആരംഭിച്ച സമരം ഇന്ന് മൂന്നാം ദിനം. മൂന്നാര്‍ ഗാന്ധി സ്ക്വയറില്‍ തയാറാക്കിയ പന്തലില്‍ നിരാഹാര സമരം തുടങ്ങി. പെമ്പിളൈ ഒരുമൈ നേതാക്കളായ ഗോമതി, കൗസല്യ എന്നിവരാണ് നിരാഹാരമിരിക്കുന്നത്.
എം.എം മണി മന്ത്രിസ്ഥാനം രാജി വെക്കണമെന്നും നേരിട്ടെത്തി മാപ്പു പറയണമെന്നുമാണ് സമരക്കാരുടെ ആവശ്യം.
എന്നാല്‍ പൊമ്പുളൈ ഒരുമൈയ്ക്ക് മറ്റു തൊഴിലാളികളെ സമരപ്പന്തലിലെത്തിക്കാന് ഇതുവരെ കഴിഞ്ഞിട്ടില്ല. സി.പി.എം പ്രവര്‍ത്തകരുടെ ഭീഷണി ഭയന്നാണ് തൊഴിലാളികള്‍ സമരത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്ന് ഗോമതി മാധ്യമങ്ങളോട് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ, ലതിക സുഭാഷ്, എ.എ.പി നേതാവ് സി.ആര് നീലകണ്ഠന്, ബി.ജെ.പി നേതാക്കളായ ശോഭാ സുരേന്ദ്രന്, വി.വി രാജേഷ് തുടങ്ങിയവര്‍ ഇന്നലെ സമരപ്പന്തലില്‍ എത്തി പിന്തുണ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."