HOME
DETAILS

ആക്ടിവിസ്റ്റുകള്‍ കുറ്റക്കാരെന്ന് കോടതി

  
backup
April 09 2019 | 22:04 PM

%e0%b4%86%e0%b4%95%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1


പ്രതിഷേധക്കാരെ പിരിച്ചുവിടാനായി കുരുമുളകു സ്‌പ്രേ ഉപയോഗിക്കുന്നത് കുട ഉപയോഗിച്ച് തടഞ്ഞതിനെ തുടര്‍ന്നാണ് കുട വിപ്ലവം എന്ന് വിളിക്കപ്പെട്ടത്

ഹോങ്കോങ്: 2014ലെ 'കുട വിപ്ലവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ആക്ടിവിസ്റ്റുകള്‍ കുറ്റക്കാരെന്ന് ഹോങ്കോങ് കോടതി. ഒന്‍പത് ജനാധിപത്യ ആക്ടിവിസ്റ്റുകള്‍ പ്രക്ഷോഭത്തിനായി പ്രേരിപ്പിക്കുക, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചെയ്‌തെന്ന് ജഡ്ജി ജോണി ചാന്‍ പറഞ്ഞു. സ്വതന്ത്ര തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് 2014ലാണ് സര്‍ക്കാരിനോടുള്ള നിസ്സഹകരണവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയത്. സോഷ്യോളജി അധ്യാപകന്‍ ചാന്‍ കിന്‍മാന്‍ (60), നിയമ അധ്യാപകന്‍ ബെന്നി തായ്(54), മുന്‍ മന്ത്രി ചുന്‍ യിങ് മിങ്(75) എന്നിവരുള്‍പ്പെട്ട സംഘത്തെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.


ഇവര്‍ക്ക് ഏഴു വര്‍ഷം തടവുശിക്ഷ ലഭിച്ചേക്കാം. ഇന്നാണ് ശിക്ഷ വിധിക്കുക. എന്നാല്‍ തങ്ങള്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും തങ്ങളുടെ പ്രസംഗത്തിന്റെ പേരില്‍ വിചാരണ ചെയ്യാന്‍ സാധിക്കില്ലെന്നും ആക്ടിവിസ്റ്റുകള്‍ പറഞ്ഞു. കോടതിയില്‍ എന്താണ് സംഭവിച്ചതെന്ന് തങ്ങള്‍ക്ക് പ്രശ്‌നമല്ലെന്നും പോരാട്ടം തുടരുമെന്നും തായ് കോടതി വിധിക്ക് മുന്‍പ് മാധ്യമങ്ങളോട് അവര്‍ പറഞ്ഞു. ചു, തായ്, ചാന്‍ എന്നിവര്‍ക്കെതിരേ സാമൂഹിക ദ്രോഹവുമായി ബന്ധപ്പെട്ട മൂന്ന് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
വിധി കേള്‍ക്കാനായി ആക്ടിവിസ്റ്റുകള്‍ കോടതിയില്‍ ഹാജരായിരുന്നു. കോടതിവിധിയോടനുബന്ധിച്ച് നൂറുകണക്കിനാളുകള്‍ പുറത്ത് തമ്പടിച്ചിരുന്നു. കരഘോഷത്തോടെയാണ് ആക്ടിവിസ്റ്റുകളെ അവര്‍ സ്വീകരിച്ചത്. കോടതി തീരുമാനം ഭയാനകമായ സന്ദേശമാണ് നല്‍കുന്നതെന്ന് മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തി.
ചൈനീസ് ഭരണകൂടത്തിന്റെ ഇടപെടലുകള്‍ക്കെതിരേ 2014 സെപ്റ്റംബര്‍ 28നാണ് ഹോങ്കോങ്ങില്‍ പ്രക്ഷോഭം ആരംഭിച്ചത്. ചൈനീസ് സര്‍ക്കാരിന്റെ മുന്‍ അനുമതിയോടെ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്ന രീതി അവസാനിപ്പിക്കണമെന്നും സ്വതന്ത്ര അവകാശം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മൂന്ന് ആക്ടിവിസ്റ്റുകളായിരുന്നു ആദ്യമായി പ്രക്ഷോഭ ആഹ്വാനം നടത്തിയത്.


തുടര്‍ന്ന് വിദ്യാര്‍ഥികളും സാധാരണക്കാരും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. 79 ദിവസം പ്രതിഷേധം നീണ്ടുനിന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാനായി കുരുമുളകു സ്‌പ്രേ ഉപയോഗിക്കുന്നത് കുട ഉപയോഗിച്ച് തടഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് കുട വിപ്ലവം എന്ന് വിളിക്കപ്പെട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  12 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  12 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  12 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  12 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  12 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  12 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  12 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  12 days ago