സ്ത്രീ ശാക്തീകരണ പദ്ധതികള്‍ നടപ്പാക്കാന്‍ മോദി സര്‍ക്കാര്‍ തയാറായില്ല: സുഭാഷിണി അലി
വടകര: രാജ്യത്ത് സ്ത്രീ ശാക്തീകരണ പദ്ധതികള്‍ നടപ്പിലാക്കാന്‍ മോദി സര്‍ക്കാര്‍ തയാറായില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞു. സ്ത്രീകള്‍ക്കെതിരേ ബി.ജെ.പി ഭരണത്തില്‍ രാജ്യത്താകമാനം അതിക്രമങ്ങള്‍ നടക്കുകയാണ്. സ്ത്രീകള്‍ക്കായി സാമൂഹ്യ പദ്ധതികള്‍ ആവിഷ്‌കരിച്ചില്ലെന്നും സുരക്ഷ ഉറപ്പാക്കിയില്ലെന്നും എല്‍.ഡി.എഫ് അരൂര്‍ മേഖലാ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് അവര്‍ പറഞ്ഞു. തികച്ചും സ്ത്രീ വിരുദ്ധ നിലപാടാണ് മോദി സ്വീകരിച്ചത്. കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് നടപടികള്‍ സ്വീകരിച്ചില്ല. പാര്‍ശ്വവല്‍രിക്കപ്പെട്ടവരുടെ ഉന്നമനത്തിന് ഒരു നടപടിയുമുണ്ടായില്ല.
ഇതിനെതിരേ പ്രതികരിക്കാന്‍ സ്ത്രീകള്‍ മുന്നോട്ട് വരണം. മൂന്ന് പേര്‍ക്ക് മാത്രമാണ് മോദി ഭരണത്തില്‍ രക്ഷയുണ്ടായത്. അംബാനി, അദാനി, പശു എന്നിവയാണവ. ഭരണഘടനയെ വെല്ലുവിളിക്കുകയാണ്.
ഭരണഘടന ഇല്ലാതാക്കാനാണ് ശ്രമം. കോണ്‍ഗ്രസ് നിലപാടുകള്‍ ബി.ജെ.പിക്ക് അനുകൂലമാണ്. വലിയ പാര്‍ട്ടിയുടെ വലിയ നേതാവ് വയനാട്ടില്‍ മത്സരിക്കുന്നത് ബി.ജെ.പിക്കെതിരായല്ല. എല്‍.ഡി.എഫിനെതിരായാണ്. ഇത് നാം തിരിച്ചറിയണം.
ടി.കെ രാഘവന്‍ അധ്യക്ഷനായി. സ്ഥാനാര്‍ഥി പി. ജയരാജന്‍, ആര്‍. ശശി, കെ.പി കുഞ്ഞമ്മദ് കുട്ടി, കെ.കെ നാരായണന്‍, പി. സുരേഷ്ബാബു, കെ.പി പവിത്രന്‍, പി.കെ രവീന്ദ്രന്‍, കെ.എം ബാബു, കെ.പി ബാലന്‍ സംസാരിച്ചു. പി. സതീദേവി പരിഭാഷപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."