ജീവകാരുണ്യ പ്രവത്തനങ്ങളിലേക്കും ജനകീയ കൂട്ടായ്മയുടെ കാല്‍വെപ്പ്
പുത്തന്‍ചിറ: ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതോടൊപ്പം ജീവകാരുണ്യ പ്രവത്തനങ്ങളിലേക്കും കരിങ്ങോള്‍ചിറ ജനകീയ കൂട്ടായ്മയുടെ കാല്‍വെപ്പ്. സാന്ത്വനം എന്ന പേരിലാണ് അശരണര്‍ക്കും രോഗികള്‍ക്കും കൈതാങ്ങാകുന്നത്. ആദ്യഘട്ടത്തില്‍ കരിങ്ങോള്‍ചിറ ജനകീയ കൂട്ടായ്മ നൊ മോര്‍ ക്യാന്‍സര്‍ പദ്ധതിയോടനുബന്ധിച്ച് നടത്തുന്ന നിര്‍ദ്ധന കിടപ്പു രോഗികള്‍ക്കുള്ള ധനസഹായ വിതരണം ഉദ്ഘാടനം വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര നിര്‍വ്വഹിച്ചു.
രോഗിയുടെ പ്രായം, രോഗത്തിന്റെ സ്വഭാവം, ചികിത്സാ കാലയളവ്, സാമ്പത്തിക ചിലവ് എന്നിവ അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന തുക ഒരുമിച്ചോ ഗഡുക്കളായോ മുന്‍ഗണനാക്രമത്തില്‍ രോഗികള്‍ക്ക് ലഭ്യമാക്കും. ഇതനുസരിച്ച് വേളൂക്കര പഞ്ചായത്തില്‍ നിന്നും അര്‍ഹരായ രോഗിക്കുള്ള ധനസഹായം പുത്തന്‍ചിറ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ നിസാറിന്റെ അധ്യക്ഷനായ യോഗത്തില്‍ കൂട്ടായ്മ പ്രവര്‍ത്തകര്‍ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരക്ക് കൈമാറി.
ലഭിച്ചിട്ടുള്ള അപേക്ഷകള്‍ മുന്‍ഗണനാ ക്രമത്തില്‍ പരിഗണിക്കുമെന്ന് കൂട്ടായ്മ പ്രസിഡന്റ് മാങ്കപ്പാടത്ത് സാലി സജീര്‍ അറിയിച്ചു. സെക്രട്ടറി യു.കെ വേലായുധന്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."