HOME
DETAILS
MAL
മുന്നണിയില്‍ പോരാട്ടം; ഓഫിസുകള്‍ തമ്മില്‍ 'ഭായി ഭായി'
backup
April 10 2019 | 03:04 AM
സുല്‍ത്താന്‍ ബത്തേരി: പ്രചാരണ രംഗത്ത് പതിനെട്ടടവുകളും പരസ്പരം പയറ്റുന്ന മൂന്ന് പ്രധാനമുന്നണികളുടെ പ്രചാരണ ഓഫിസുകളാണ് സുല്‍ത്താന്‍ ബത്തേരിയില്‍ അടുത്തടുത്ത മുറികളില്‍ പ്രവര്‍ത്തിക്കുന്നത്.
യു.ഡി.എഫ്, എല്‍.ഡി.എഫ്, എന്‍.ഡി.എ മുന്നണികളുടെ ഓഫിസുകളാണിവ. സുല്‍ത്താന്‍ ബത്തേരി കക്കോടന്‍ പമ്പിന് എതിര്‍വശമാണ് ഈ കാഴ്ച. നടുക്ക് എല്‍.ഡി.എഫിന്റെയും ഇരുഭാഗങ്ങളിലായി യു.ഡി.എഫ്, എന്‍.ഡി.എ മുന്നണികളുടെ ഓഫിസുകളുമാണ് പ്രവര്‍ത്തിക്കുന്നത്. പ്രചാരണത്തിന് ചൂടേറുമ്പോഴും മൂന്ന് മുന്നണികളുടെയും നേതാക്കള്‍ സൗഹൃദം പങ്കുവയ്ക്കുന്ന കാഴ്ചയും ഇവിടെ പതിവാണ്. പുറത്തു നിന്നുമെത്തുന്നവര്‍ക്ക് ഈ കാഴ്ച ആശ്ചര്യമാണ് ഉണ്ടാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."