പരിഹാരമില്ല
തലശ്ശേരി: നവീകരണത്തിനിടെ പൈപ്പ് ലൈന്‍ തകര്‍ന്ന് കുടിവെള്ളം പാഴാകുന്നിതിന് പരിഹാരമാകുന്നില്ല.
തലശ്ശേരി ഒ.വി റോഡ് നവീകരണ പ്രവൃത്തിക്കിടെയാണ് പൈപ്പ് ലൈന്‍ തകര്‍ന്ന്. ദിവസം അഞ്ച് കഴിഞ്ഞിട്ടും അധികൃതരുടെ ഭാഗത്തു നിന്നു അറ്റകുറ്റ പ്രവൃത്തി ചെയ്യാനുള്ള ഒരുനടപടിയും ഉണ്ടായിട്ടില്ലെന്ന് ആക്ഷേപം. ഇതിനെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തു വന്നിട്ടുണ്ട്. ലിറ്റര്‍ കണക്കിന് കുടിവെളളമാണ് ദിവസേന ഓവുചാലിലൂടെ ഒഴുകിപോകുന്നത്. പലതവണ അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്ന് സമീപത്തെ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. നാടും നഗരവും കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് നഗരമധ്യത്തിലെ കാഴ്ച. വെള്ളം ഒഴുകുന്നത് ഓവുചാലിലൂടെയായതിനാലാണ്് നടപടി നീളാന്‍ കാരണമെന്ന് യാത്രക്കാര്‍ പറയുന്നു.
നഗരത്തിലെ മിക്കയിടങ്ങളിലും പൈപ്പ് ലൈന്‍ പൊട്ടിയാല്‍ അറ്റകുറ്റ പ്രവൃത്തി ചെയ്യാതെ നീണ്ടുപോകുകയാണ് പതിവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."