ഇരിട്ടിയില്‍ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം മൂന്നു മാസത്തിനുള്ളില്‍
ഇരിട്ടി: ഇരിട്ടി താലൂക്ക് ആശു്പത്രിക്ക് അനുവദിച്ച ഡയാലിസിസ് യൂനിറ്റ് മൂന്ന് മാസത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമാക്കും. യൂനിറ്റിന്റെ നടത്തിപ്പിനായി കനിവ് കിഡ്നി പേഷ്യന്റ് വെല്‍ഫെയര്‍ സൊസൈറ്റി എന്ന പേരില്‍ ചാരിറ്റബില്‍ സൊസൈറ്റി രൂപവത്ക്കരിച്ചു. ഒരു വര്‍ഷം മുമ്പാണ് താലൂക്ക് ആശുപത്രിക്ക് 10 യൂനിറ്റ് ഡയാലിസിസ് സെന്റര്‍ അനുവദിച്ചുക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായത്.
സണ്ണിജോസഫ് എം.എല്‍.എ രക്ഷാധികാരിയും ഇരിട്ടി തഹസില്‍ദാര്‍ കെ.കെ ദിവാകരന് ചീഫ് കോ.ഓഡിനേറ്ററും നഗരസഭാ ചെയര്മാന് പി.പി അശോകന് ചെയര്‍മാനുമായി 28 അംഗ ഭരണ സമിതിയേയും നിശ്ചയിച്ചു. സൊസൈറ്റിയാണ് ഡയാലിസിസ് യൂണിറ്റിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക
.സൊസൈറ്റി രൂപവത്ക്കരണ യോഗം സണ്ണിജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്മാന് പി.പി അശോകന് അധ്യക്ഷനായി. തഹസില്‍ദാര്‍ കെ.കെ ദിവാകരന്, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വര്‍ഗീസ്, പി.വി മോഹനന്, പി.പി രവീന്ദ്രന്, വാര്‍ഡ് കൗണ്‍സിലര്‍ റുബീന റഫീഖ് , ഡോ.ആന്റോ വര്‍ഗീസ് സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."