HOME
DETAILS
MAL
അതിരപ്പിള്ളി പദ്ധതിക്ക് ബദലില്ലെന്ന് മന്ത്രി മണി
backup
April 27 2017 | 00:04 AM
തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിക്ക് ബദലില്ലെന്ന് മന്ത്രി എം.എം മണി.163 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പദ്ധതിയാണിത്. ഇതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 1998ലും 2005ലും 2007ലും പാരിസ്ഥിതിക അനുമതി നല്‍കിയിരുന്നു. പൊതുതാല്‍പ്പര്യ ഹരജികള്‍ പരിഗണിച്ച് 2007ല്‍ ലഭിച്ച പാരിസ്ഥിതിക അനുമതി കാരണം കാണിക്കല്‍ നോട്ടിസ് 2010ല്‍ ലഭിച്ചു. ഇതിനുള്ള മറുപടി അതേ വര്‍ഷം തന്നെ നല്കി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നോട്ടിസ് പിന്‍വലിച്ച് 2017 ജൂലൈ വരെ പാരിസ്ഥിതിക അനുമതി നീട്ടി തരികയും ചെയ്തതായും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."