ചേതന്‍ ഭഗതിന്റെ 'വണ്‍ ഇന്ത്യന്‍ ഗേള്‍' മോഷ്ടിച്ചതെന്ന് ആരോപണം
ബംഗളൂരു: പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ ചേതന്‍ ഭഗതിനെതിരേ സാഹിത്യ മോഷണ ആരോപണം. ബംഗളൂരു സ്വദേശിയായ എഴുത്തുകാരി അന്‍വിതാ ബാജ്‌പൈ ആണ് ഭഗത്തിന്റെ പുതിയ നോവല്‍ 'വണ്‍ ഇന്ത്യന്‍ ഗേള്‍' തന്റെ പുസ്തകമായ 'ലൈഫ്, ഓഡ്‌സ് ആന്‍ഡ് എന്‍ഡ്‌സ് ' എന്ന പുസ്തകത്തില്‍നിന്ന് മോഷ്ടിച്ചതാണെന്ന ആരോപണവുമായി രംഗത്തെത്തിയത്.
പുസ്തകം വിപണിയില്‍നിന്ന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗളൂരു കോടതിയില്‍ കേസ് ഫയല്‍ ചെയ്തതായി അന്‍വിത ഫേസ്ബുക്കിലൂടെ അറിയിച്ചു. ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുസ്തകം വില്‍ക്കുന്നത് കോടതി താല്‍ക്കാലികമായി തടഞ്ഞതായും അവര്‍ അവകാശപ്പെട്ടു. തന്റെ പുസ്തകത്തിലെ അതേ കഥാപാത്രങ്ങളും സ്ഥലങ്ങളും വൈകാരികമായ കഥാഗതിയുമാണ് 'വണ്‍ ഇന്ത്യന്‍ ഗേളി'ലുമുള്ളത്. 2014ല്‍ ബംഗളൂരുവില്‍ നടന്ന ഒരു പുസ്തകോത്സവത്തിനിടെ ചേതന്‍ ഭഗത്തിന് തന്റെ പുസ്തകം കൈമാറിയിരുന്നതായും അന്‍വിത പറഞ്ഞു. എന്നാല്‍, ആരോപണം ചേതന്‍ ഭഗത് തള്ളിക്കളഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."