യു.എ.ഇയിലേക്ക് തിരികെപ്പോകുന്നവര്‍ക്കുള്ള കൊവിഡ് പരിശോധന: പ്രവാസികള്‍ ദുരിതത്തില്‍
കോഴിക്കോട്: ദുബൈ ഒഴികെയുള്ള യു.എ. ഇരാജ്യങ്ങളിലേക്ക് തിരികെപ്പോകാന്‍ ഒരുങ്ങുന്ന പ്രവാസികള്‍ക്കായുള്ള കൊവിഡ് പരിശോധന നടത്തുന്ന സംസ്ഥാനത്തെ 12 മെഡിക്കല്‍ സെന്ററുകളില്‍ 11 എണ്ണവും കോഴിക്കോട്ട്. ഒരെണ്ണം പാലക്കാട്ടും. ഇത് കാരണം മറ്റ് ജില്ലകളിലെ പ്രവാസികള്‍ ദുരിതത്തില്‍. യു.എ.ഇ സര്‍ക്കാരിന്റെ പുതിയ രജിസ്‌ട്രേഷന്‍ സംവിധാനം കഴിഞ്ഞ ദിവസമാണ് പ്രാബല്യത്തില്‍ വന്നത്. പ്യുവര്‍ ഹെല്‍ത്ത് എന്ന ലിങ്കിലൂടെയാണ് തിരികെപ്പോകുന്ന പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതിന് ശേഷം കേരളത്തിലെ അംഗീകരിച്ച 12 മെഡിക്കല്‍ ലാബുകളിലേതെങ്കിലുമൊന്നില്‍ എത്തി പരിശോധന നടത്തണം. നേരത്തെ യു.എ.ഇയുടെ ഐ.സി.എ അപ്രൂവല്‍ കിട്ടിക്കഴിഞ്ഞാല്‍ കേരളത്തിലെ പ്രധാന ലാബോറട്ടറികളില്‍ നിന്ന് കൊവിഡ് ടെസ്റ്റ് ചെയ്ത് റിസല്‍ട്ട് വാങ്ങിയ ശേഷം നെഗറ്റീവാണെങ്കില്‍ യാത്ര ചെയ്യാമായിരുന്നു.
എന്നാല്‍ പുതിയ സംവിധാന പ്രകാരം പ്യൂവര്‍ ഹെല്‍ത്തിന്റെ ലിങ്കില്‍ കയറി യു.എ.ഇ.ഗവണ്‍മെന്റിന്റെ അക്കൗണ്ടില്‍ ടെസ്റ്റിനായിപണം അടക്കണം. 221 യു.എ.ഇ. ദിര്‍ഹമാണ് (4,319രൂപ)അടക്കേണ്ടത്. ലിങ്കില്‍ പണം അടക്കുന്നതോടെ പ്യൂവര്‍ ഹെല്‍ത്ത് അംഗീകരിച്ച ലബോറട്ടറികളുടെ ലിസ്റ്റ് ലഭ്യമാകും. ലിസ്റ്റില്‍ പറയുന്ന ലബോറട്ടറികളില്‍ മാത്രമേ പരിശോധന നടത്തുവാന്‍ അനുവാദമുള്ളൂ. ലബോറട്ടറിയില്‍ നിന്നും യു.എ.ഇ. ആരോഗ്യവകുപ്പിന് നേരിട്ടാണ് റിസല്‍ട്ട് അയക്കുക.പോസിറ്റീവോ നെഗറ്റീവോ എന്ന കാര്യം കുറിപ്പിലൂടെ അറിയിക്കും. യു.എ ഇ. ഗവണ്‍മെന്‍് ആ റിസല്‍ട്ട് ഓണ്‍ലൈനില്‍ പരിശോധിച്ച ശേഷം പുതിയ ഐ.സി.എ. അപ്രൂവല്‍ നല്‍കും. പുതിയ പാസ് ലഭിച്ച് 72 മണിക്കൂറിനകം യു.എ. ഇ. യില്‍ ഇറങ്ങണമെന്നാണ് വ്യവസ്ഥ. യു.എ.ഇ അംഗീകരിച്ച കേരള ത്തിലെ 12 സെന്ററുകളില്‍ 11 എണ്ണവും കോഴിക്കോട് ജില്ലയിലായതിനാല്‍ മറ്റ് ജില്ലകളിലെ പ്രവാസികള്‍ ഇവിടേക്ക് വരേണ്ട അവസ്ഥയാണുള്ളത്. തലസ്ഥാന നഗരിയില്‍ നിന്നു വരെ പ്രവാസികള്‍ കോഴിക്കോട്ടേക്ക് ഇതിനായി കൊവിഡ് കാലത്ത് എത്തിക്കൊണ്ടിരിക്കയാണ്. ഇക്കാര്യത്തില്‍ കേന്ദ്ര ഇടപെടല്‍ അത്യാവശ്യമാണെന്ന് മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."