HOME
DETAILS

യാത്രാ സൗകര്യമില്ല; മൈലാടി ആദിവാസികോളനിയില്‍ പ്രസവിച്ച യുവതിക്ക് ചികിത്സ ലഭിച്ചത് 9 മണിക്കൂറിന് ശേഷം

  
backup
April 27, 2017 | 12:59 AM

%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%be-%e0%b4%b8%e0%b5%97%e0%b4%95%e0%b4%b0%e0%b5%8d%e0%b4%af%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%ae%e0%b5%88%e0%b4%b2%e0%b4%be


അരീക്കോട്: ആദിവാസി കോളനിയില്‍ പ്രസവിച്ച യുവതിക്ക് പ്രഥമ ചികിത്സ ലഭിച്ചത് ഒന്‍പത് മണിക്കൂറിന് ശേഷം. ഊര്‍ങ്ങാട്ടീരി പഞ്ചായത്തിലെ മൈലാടി ആദിവാസി കോളനിയിലെ സുബ്രമണ്യന്റെ ഭാര്യ ഗീത (20)യാണ് കഴിഞ്ഞ ദിവസം രാത്രി പ്രസവിച്ചത്.
കഴിഞ്ഞ 18 ന് ആശുപത്രിയിലെത്തി പരിശോധന നടത്തിയ ഇവര്‍ക്ക് ജൂണ്‍ ഒന്നിനായിരുന്നു പ്രസവ തിയതി പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം രാത്രി 9ന് വേദന അനുഭവപ്പെട്ടെങ്കിലും ഊരിലുള്ളവര്‍ കാര്യമാക്കിയില്ല.
തുടര്‍ന്ന് ഒരു മണിക്കൂറിന് ശേഷം യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. രാത്രി സമയമായതിനാല്‍ നാട്ടിലിറങ്ങി ആരേയും അറിയിക്കാന്‍ സാധിച്ചില്ല.
പിന്നീട് ഇന്നലെ രാവിലെ 5.30 ന് ഓടക്കയം പി.എച്ച്.സിയിലെ പ്രമോട്ടറായ മോഹന്‍ദാസിനെ വിവരമറിയിക്കുകയായിരുന്നു.
കാലത്ത് 7.30 ന് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ജമീലയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘം മൈലാടി കോളനിയിലെത്തിയപ്പോഴേക്കും യുവതി ചികിത്സ ലഭിക്കാതെ അവശയായിരുന്നു. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെയും യുവതിയെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില തൃപ്തികരമായതോടെ വാര്‍ഡിലേക്ക് മാറ്റി. 1.850 കിലോ തൂക്കമുള്ള കുഞ്ഞിനും അമ്മക്കും ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
മൈലാടി കോളനിയിലേക്ക് യാത്രാ സൗകര്യമില്ലാത്തതാണ് യുവതി ചികിത്സ ലഭിക്കാന്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വന്നത്. നാല് കിലോമീറ്റര്‍ ദൂരം നടന്ന് വേണം ഇവര്‍ താമസിക്കുന്ന ഊരുകളിലെത്താന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  2 days ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 96.78%

National
  •  2 days ago
No Image

ചരിത്രപ്പോരിന് മുൻപ് അറിയാം; ലോകകപ്പ് ഫൈനലുകളെ ഞെട്ടിച്ച 10 അവിശ്വസനീയ സംഭവങ്ങൾ!

Football
  •  2 days ago
No Image

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; അബുദബിയിലെ 'യമ്മി ഇന്ത്യൻ ബൈറ്റ്' റെസ്റ്റോറന്റ് പൂട്ടിച്ച് അധികൃതർ

uae
  •  2 days ago
No Image

ലോകകപ്പിനൊപ്പം ഇറ്റലിയെയും വീഴ്ത്താം; അർജന്റീനയെ വീഴ്ത്തിയാൽ സ്പെയിനിന് വിശ്വകിരീടവും ലോക റെക്കോർഡും!

Football
  •  2 days ago
No Image

സംസ്ഥാനത്തെ 273 പഞ്ചായത്തുകൾ വന്യജീവി സംഘർഷ ബാധിതം; സർക്കാർ പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കാൻ മനുഷ്യാവകാശ കമിഷൻ ഉത്തരവ്

Kerala
  •  2 days ago
No Image

കെ.എസ്.ആർ.ടി.സി ബസിൽ അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ

Kerala
  •  2 days ago
No Image

എം.ബി.ബി.എസ് വിദ്യാർഥികൾക്ക് ആശ്വാസം; ട്യൂഷൻ ഫീസ് നാലര വർഷത്തേക്ക് മാത്രം; പുതിയ ഉത്തരവുമായി സർക്കാർ

Kerala
  •  2 days ago
No Image

ഇറാന്റെ ആക്രമണ ഭീഷണി: വ്യോമാതിർത്തി അടച്ചു; വിമാന സർവീസുകൾ പുനഃക്രമീകരിച്ച് കുവൈത്ത് എയർവേയ്‌സ്

uae
  •  2 days ago
No Image

സുജിത് ദാസും ബെന്നിയും വിനോദും എവിടെ? പൊന്നാനി പീഡനക്കേസിൽ പ്രതികളുടെ പേര് വെളിപ്പെടുത്താതെ പൊലിസ്; അതിജീവിതയുടെ പേര് പരസ്യമാക്കി

Kerala
  •  2 days ago