HOME
DETAILS

ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്ന് സ്വപ്‌ന സുരേഷ്, സൗഹൃദം മാത്രം: മുന്‍കൂര്‍ ജാമ്യത്തിന് ശിവശങ്കര്‍ ശ്രമം തുടങ്ങി

  
backup
July 25, 2020 | 4:52 AM

smuggling-issue-statement-swapna-suresh-2020

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം തുടങ്ങി. തിങ്കളാഴ്ച വീണ്ടും എന്‍.ഐ.എ ചോദ്യം ചെയ്യാനിരിക്കെയാണ് ശ്രമങ്ങള്‍ ആരംഭിച്ചത്. മുതിര്‍ന്ന അഭിഭാഷകനുമായി മുന്‍കൂര്‍ ജാമ്യത്തിനുവേണ്ടി ശിവശങ്കര്‍ സംസാരിച്ചതായി അറിയുന്നു. അതേ സമയം പ്രതികളായ സ്വപ്ന സുരേഷിന്റെ മൊഴി ശിവശങ്കരന് അനുകൂലമാണ്. ശിവശങ്കറുമായി തനിക്ക് വ്യക്തിപരമായ സൗഹൃദം മാത്രമാണുള്ളതെന്ന് എം. ശിവശങ്കര്‍ എന്‍.ഐ.എയോട് വ്യക്തമാക്കിയിരുന്നു. ഇതുതന്നെയാണ് സ്വപ്‌ന സുരേഷും ആവര്‍ത്തിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തില്‍ എം.ശിവശങ്കറിന് ബന്ധമില്ലെന്നും സൗഹൃദം മാത്രമാണ് തങ്ങള്‍ക്കുള്ളതെന്നുമാണ് സ്വപ്‌ന സുരേഷ് എന്‍.ഐ.എക്കു നല്‍കിയ മൊഴിയിലുള്ളത്. ഇതെല്ലാം ജാമ്യം ലഭിക്കുന്നതിനു അനുകൂലമാകുമെന്നാണ് കണക്കുകൂട്ടുന്നത്.

കേസില്‍ യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരാണ് സഹായിച്ചതെന്നാണ് സ്വപ്‌നയുടെമൊഴി. ഡിപ്ലോമാറ്റിക് ബഗേജില്‍ സ്വര്‍ണം കടത്തിയത് കോണ്‍സല്‍ ജനറലിന്റെയും അറ്റാഷയുടെയും സഹായത്തോടെയാണ്. ഓരോ തവണ സ്വര്‍ണം കടത്തുമ്പോഴും ഇരുവര്‍ക്കും 1,500 ഡോളര്‍ പ്രതിഫലം നല്‍കിയെന്നും സ്വപ്ന കസ്റ്റംസിന് മൊഴി നല്‍കിയതായാണ് വിവരം.
എന്നാല്‍, സ്വപ്നയെ കസ്റ്റഡിയില്‍ ലഭിച്ചശേഷം മാത്രമേ മൊഴി രേഖപ്പെടുത്തൂവെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ സംബന്ധിച്ച് പ്രതികരിക്കാനില്ലെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് തുടങ്ങിയത് കോണ്‍സല്‍ ജനറലിന്റെ സഹായത്തോടെയാണ്. കോവിഡ് തുടങ്ങിയപ്പോള്‍ കോണ്‍സല്‍ ജനറല്‍ നാട്ടിലേക്ക് മടങ്ങി. പിന്നാലെ അറ്റാഷെയെ സ്വര്‍ണക്കടത്തില്‍ പങ്കാളിയാക്കി. 2019 ജൂലൈ മുതല്‍ ഈ വര്‍ഷം ജൂണ്‍ വരെ 18 തവണ സ്വര്‍ണം കടത്തിയെന്നും സ്വപ്ന വെളിപ്പെടുത്തിയെന്നും വിവരങ്ങളുണ്ട്.

സ്വപ്നയും സന്ദീപും നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച വീണ്ടും ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്യുക. കൂടുതല്‍ മൊഴികളെടുത്ത് അവ തമ്മില്‍ ഒത്തുനോക്കിയാകും ശിവശങ്കറിനോടുള്ള ചോദ്യപ്പട്ടികയും തയ്യാറാക്കുക. ഇതില്‍ പൊരുത്തക്കേടുകളുണ്ടോ എന്നതടക്കം പരിശോധിക്കുന്നുമുണ്ട്.

കഴിഞ്ഞ 12 ദിവസത്തെ സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കണമെന്ന് എന്‍ഐഎ ചീഫ് സെക്രട്ടറിയോട് കത്ത് മൂലം ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ദൃശ്യങ്ങള്‍ നല്‍കാമെന്ന് പൊതുഭരണവകുപ്പിന് കീഴിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിന്റെ ചുമതലയുള്ള അഡീഷണല്‍ സെക്രട്ടറി അറിയിച്ചിട്ടുമുണ്ട്. ഇടിമിന്നലില്‍ ചില ദൃശ്യങ്ങള്‍ പോയെന്ന് ആദ്യം പറഞ്ഞെങ്കിലും അത് ശരിയാക്കിയെന്നാണ് പിന്നീട് വന്ന വിശദീകരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിണറ്റിലെ കയറിൽ പിടിച്ച് കിടന്നത് ഒൻപത് മണിക്കൂർ; മകളെ രക്ഷിക്കാൻ ചാടിയ 60-കാരിക്ക് ജീവൻ തിരികെ കിട്ടി, മകൾ മരിച്ചു

Kerala
  •  14 days ago
No Image

ക്ലാസെടുക്കാൻ അധ്യാപകരില്ല! സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ 4206 ഒഴിവുകൾ; മുന്നിൽ മലപ്പുറം

Kerala
  •  14 days ago
No Image

പേരാമ്പ്രയിൽ ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം: പൊലിസിനെയും നാട്ടുകാരെയും ആക്രമിച്ചു; സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

Kerala
  •  14 days ago
No Image

ഇറാന്റെ ആക്രമണങ്ങൾ ഒരിക്കലും യാദൃശ്ചികമല്ല; ഐക്യരാഷ്ട്രസഭയിൽ കടുത്ത നിലപാടുമായി ബഹ്‌റൈൻ

bahrain
  •  14 days ago
No Image

വിമർശിച്ചാൽ നടപടി; തളിപ്പറമ്പിലെ തോൽവിക്ക് പിന്നാലെ എം.വി ഗോവിന്ദനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; പ്രാദേശിക നേതാക്കളുടെ കസേര തെറിപ്പിച്ച് സിപിഎം

Kerala
  •  14 days ago
No Image

പെട്രോളിനും ഗ്യാസിനും പിന്നാലെ മൊബൈൽ റീച്ചാർജും പൊള്ളും; നിരക്കുകൾ 15% വരെ കൂടിയേക്കും

National
  •  14 days ago
No Image

പാലക്കാട്ട് 'തൂഫാൻ' പരിശോധനയ്ക്കിടെ പൊലിസിന് നേരെ ആക്രമണം; വനിതാ സി.പി.ഒ ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ

Kerala
  •  14 days ago
No Image

'ശരീരത്തിന് ഉന്മേഷം നൽകും, ക്ഷീണം മാറ്റും' തുടങ്ങിയ പരസ്യങ്ങളെല്ലാം വ്യാജം; പ്രമുഖ എനർജി ഡ്രിങ്കുകൾക്കെതിരെ കർശന നടപടിയുമായി എഫ്.എസ്.എസ്.എ.ഐ

National
  •  14 days ago
No Image

ഇന്ധനവില കുറയണമെങ്കിൽ കുറച്ചുമാസങ്ങൾകൂടി കാത്തിരിക്കണം: മുൻകാല നഷ്ടം നികത്താതെ വില കുറയ്ക്കില്ലെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

National
  •  14 days ago
No Image

വേനൽക്കാല യാത്രികരുടെ ശ്രദ്ധയ്ക്ക്; പേയ്‌മെന്റ് തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇയിലെ ബാങ്കുകൾ

uae
  •  14 days ago