HOME
DETAILS
MAL
മുന്‍ കേന്ദ്രമന്ത്രിയും ചലച്ചിത്രതാരവുമായ വിനോദ് ഖന്ന അന്തരിച്ചു
backup
April 27 2017 | 06:04 AM
മുംബൈ: പ്രശസ്ത ഹിന്ദി ചലച്ചിത്ര താരവും മുന്‍ കേന്ദ്രമന്ത്രിയുമായ വിനോദ് ഖന്ന (70) അന്തരിച്ചു. അര്‍ബുദ ബാധിതനായി മുംബൈയിലെ ഗിര്ഗാവൂണിലെ എച്ച്.ആര് റിലയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ചികിത്സയിലായിരുന്നു താരം.
140ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് വിനോദ് ഖന്ന. ആദ്യ ചിത്രം 1968ല്‍ പുറത്തിറങ്ങിയ മന് ക മീത് ആണ്. അവസനാ ചിത്രം 2015ല്‍ പുറത്തിറങ്ങിയ ഷാരൂഖ് ഖാന് ചിത്രമായ ദില്‍വാലെ ആണ്.
1946ല്‍ പാകിസ്താനിലെ പെഷവാറില്‍ ഒക്ടോബര്‍ ആറിനാണ് വിനോദ് ഖന്ന ജനിച്ചത്. സിനിമാ താരങ്ങളായ രാഹുല്‍ ഖന്നയും അക്ഷയ് ഖന്നയുമടക്കം നാലു മക്കണളാണ് വിനോധ് ഖന്നയ്ക്ക്.
1997ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന വിനോദ് ഖന്ന മൂന്നു തവണ എം.പിയായിട്ടുണ്ട്. പഞ്ചാബിലെ ഗുര്‍ദാസ്പൂരിലെ നിലവിലെ ബി.ജെ.പി എം.പിയാണ് താരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."