HOME
DETAILS

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോര്‍പ്പറേറ്റ് നയങ്ങള്‍ നടപ്പിലാക്കുന്നു: സി.പി.ഐ(എം.എല്‍)

  
backup
April 13, 2019 | 4:50 AM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95-39

കല്‍പ്പറ്റ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോര്‍പ്പറേറ്റ് നയങ്ങളാണ് നടപ്പിലാക്കുന്നതെന്ന് സി.പി.ഐ(എം.എല്‍) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അഞ്ച് വര്‍ഷക്കാലത്തെ ബി.ജെ.പി ഭരണം മുന്‍കാല ജനവിരുദ്ധ ഭരണങ്ങളെ കടത്തിവെട്ടിയിരിക്കുകയാണ്. തൊഴിലില്ലായ്മ അതിന്റെ ഉന്നതിയിലെത്തിയിരിക്കുന്നു. ഭരണഘടനാസ്ഥാപനങ്ങളും വിദ്യാഭ്യാസ മേഖലയും വര്‍ഗീയവല്‍ക്കരിച്ചിരിക്കുകയാണ്. കര്‍ഷകര്‍ ജീവിതം വഴിമുട്ടി ആത്മഹത്യയില്‍ അഭയംപ്രാപിക്കുകയാണ്. 2014 ലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പോലും മോദി സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ല. നോട്ടുനിരോധനവും ചരക്ക് സേവന നികുതിയും ചെറുകിട വ്യാപാരികളുടെയും കര്‍ഷകരുടെയും നട്ടെല്ലൊടിച്ചു. ജനകീയ ബദലിനായി സി.പി.ഐ(എം.എല്‍) സ്ഥാനാര്‍ഥി കെ. ഉഷ വിജയിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സി.പി.ഐ(എം.എല്‍) തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സാം പി. മാത്യു, കണ്‍വീനര്‍ രവി പാലൂര്‍, കെ. ഉഷ, ജില്ലാ സെക്രട്ടറി പി.ടി. പ്രേമാനന്ദ്, ജോയിന്റ് കണ്‍വീനര്‍ കെ.വി. പ്രകാശ് സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളിക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ടി-20 ലോകകപ്പ് നേടിയില്ലെങ്കിൽ അവനായിരിക്കും ഇന്ത്യയുടെ പുതിയ ക്യാപ്റ്റൻ: മുൻ ഇംഗ്ലണ്ട് താരം

Cricket
  •  2 days ago
No Image

എഐ ചിത്രം പോസ്റ്റ് ചെയ്തത് തന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ആള്‍; എന്‍.സുബ്രഹ്മണ്യന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്

Kerala
  •  2 days ago
No Image

കർണാടക ബുൾഡോസർ രാജ്; വിശദീകരണം തേടി കോൺഗ്രസ് കേന്ദ്ര നേതൃത്വം

National
  •  2 days ago
No Image

എംഎൽഎസ്സിൽ മെസിയേക്കാൾ വലിയ സ്വാധീനമുണ്ടാക്കാൻ ആ താരത്തിന് സാധിക്കും: മുൻ ഇന്റർ മയാമി താരം

Football
  •  2 days ago
No Image

എസ്ഐആർ; അർഹരായവരെ ഉൾപ്പെടുത്താൻ വില്ലേജ് ഓഫീസുകളിൽ ഹെല്പ് ഡെസ്‌ക്കുകൾ സ്ഥാപിക്കും

Kerala
  •  2 days ago
No Image

സ്വന്തം ബസ്സില്‍ ഡ്രൈവിങ് സീറ്റില്‍ കല്യാണ ചെക്കന്‍; മലപ്പുറത്ത് ഹിറ്റായി കല്യാണം

Kerala
  •  2 days ago
No Image

തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയത് പാവങ്ങളുടെ വയറ്റത്ത് അടിച്ച നടപടി; രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ 

Kerala
  •  2 days ago
No Image

ചെന്നൈയിൽ പുതിയ റോളിൽ തിളങ്ങാൻ സഞ്ജു; വമ്പൻ നീക്കത്തിനൊരുങ്ങി സിഎസ്കെ

Cricket
  •  2 days ago
No Image

സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തുകള്‍ക്ക് അധ്യക്ഷന്മാരായി; ഏഴിടത്ത് യുഡിഎഫ്,ഏഴിടത്ത് എല്‍ഡിഎഫ്

Kerala
  •  2 days ago