വൈക്കം ഫെസ്റ്റില്‍ ഇന്ന് സാംസ്‌കാരിക ഘോഷയാത്ര
വൈക്കം: ടൂറിസം വികസനത്തിന്റെ പാതയിലേക്ക് വൈക്കത്തെ നയിക്കാനുള്ള ലക്ഷ്യത്തോടെ സംഘടിപ്പിച്ചിരിക്കുന്ന വൈക്കം ഫെസ്റ്റില്‍ ഇന്ന് വൈകിട്ട് 4ന് സാംസ്‌കാരിക ഘോഷയാത്ര നടക്കും. ദേവസ്വം ഗ്രൗണ്ടില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി ഫ്‌ളാഗ് ഓഫ് ചെയ്യും. 5ന് സത്യഗ്രഹ സ്മാരക ഹാളില്‍ നടക്കുന്ന സമ്മേളനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് അധ്യക്ഷനാകും. പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി, പിന്നണി ഗായകന്‍ ദേവാനന്ദ് മുഖ്യാതിഥികളായിരിക്കും. പി.വി ഹരിക്കുട്ടന്‍, ആര്‍. ചിത്രലേഖ, സാബു പി മണലൊടി, റ്റി. അനില്‍കുമാര്‍, പി. ശകുന്തള, ലിജി സലഞ്ച്‌രാജ്, പി. സുഗതന്‍, അഡ്വ. കെ.കെ രഞ്ജിത്ത്, നിര്‍മ്മല ഗോപി, ഇന്ദിരാദേവി, രോഹിണിക്കുട്ടി അയ്യപ്പന്‍, ശ്രീകുമാരന്‍ നായര്‍, അഡ്വ. വി.വി സത്യന്‍, ആര്‍. സന്തോഷ്, മോഹനകുമാരി, സിന്ധു സജീവന്‍, അംബരീഷ് ജി വാസു സംസാരിക്കും. വൈകിട്ട് 6ന് പ്രശസ്ത തബല വാദക വൈക്കം രത്‌നശ്രീ നയിക്കുന്ന കര്‍ണാടിക്-ഹിന്ദുസ്ഥാനി ഫ്യൂഷന്‍ കലാസന്ധ്യ ലയതരംഗം ഉണ്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."