മന്ത്രി മാത്യു ടി. തോമസ് പാര്‍ട്ടിക്ക് വിധേയനാകണമെന്ന് നേതാക്കള്‍
കൊച്ചി: മന്ത്രി മാത്യു ടി. തോമസ് പാര്‍ട്ടിക്ക് വിധേയനാകണമെന്ന് ജനതാദള്‍ സെക്യുലര്‍ സംസ്ഥാന നേതാക്കള്‍. കൊച്ചിയില്‍ നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് നേതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചത്.
കൗണ്‍സിലിന്റെ രണ്ടാം ദിവസമായ ഇന്നലെ മാത്യു ടി. തോമസിന് പകരം പുതിയ മന്ത്രിയെന്ന ആവശ്യം ഉയര്‍ന്നെങ്കിലും തല്‍ക്കാലം മാറ്റം വേണ്ടെന്നു തീരുമാനിച്ചു. ഈ സാഹചര്യത്തിലാണ് മന്ത്രി പാര്‍ട്ടിക്ക് വിധേയനാകണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടത്.
മന്ത്രി സ്ഥാനത്ത് നിന്ന് മാത്യു ടി തോമസിനെ മാറ്റണമെന്ന് എറണാകുളം, പാലക്കാട് ജില്ല പ്രസിഡന്റുമാരാണ് ആവശ്യപ്പെട്ടത്. ഇതുവരെ അവസരം ലഭിക്കാത്ത കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എക്ക് ഇത്തവണയെങ്കിലും മന്ത്രി സ്ഥാനം നല്‍കണമെന്ന് ഇവര്‍ പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകരുടെ ഒരാവശ്യവും മന്ത്രി പരിഗണിക്കുന്നില്ലെന്ന വിമര്‍ശനവും കൗണ്‍സില്‍ യോഗത്തിലുയര്‍ന്നു. ദേശീയ സെക്രട്ടറി ജനറല്‍ ഡാനിഷ് അലിയുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.
മന്ത്രിയെ തല്‍ക്കാലം മാറ്റേണ്ടതില്ലെന്ന നിലപാടിലാണ് യോഗം അവസാനിച്ചത്. സര്‍ക്കാരിന്റെ ആദ്യ രണ്ട് വര്‍ഷത്തിന് ശേഷമുള്ള കാലാവധിയില്‍ മന്ത്രി സ്ഥാനം തനിക്ക് വേണമെന്ന അവകാശവാദം കെ. കൃഷ്ണന്‍കുട്ടി നേരത്തെ ഉന്നയിച്ചിരുന്നു.
സംസ്ഥാന കൗണ്‍സിലില്‍ മന്ത്രിയെ മാറ്റുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന തീരുമാനത്തില്‍ മാത്യു ടി. തോമസിനെതിരേ പടയൊരുക്കം നടക്കുകയും ചെയ്തിരുന്നു.
മന്ത്രിസ്ഥാനത്തിെന്റ കാര്യത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെയെങ്കിലും ചര്‍ച്ചകളും തീരുമാനങ്ങളുമുണ്ടാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."